പെരുമ്പാവൂര്‍: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി സ്റ്റേഷനില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വീണ്ടും പൊലീസ് പിടികൂടി. അസം സ്വദേശി ഷഫീക്കുല്‍ ഇസ്ലാമാണ് (26) 20 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിന് തിങ്കളാഴ്ച പകല്‍ പൊലീസിന്‍െറ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ സ്റ്റേഷനിലത്തെിച്ചെങ്കിലും തിരക്കിനിടയിലൂടെ പ്രതി വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രതി രക്ഷപ്പെട്ട വിവരം ഏറെ വൈകിയാണ് ഉദ്യാഗസ്ഥര്‍ അറിഞ്ഞത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയം സ്റ്റേഷനില്‍ പരാതി നല്‍കാനത്തെിയ ഒരു വ്യക്തി പ്രതിയെ അവിടെവെച്ച് കണ്ടിരുന്നു. രക്ഷപ്പെട്ട പ്രതി തൊട്ടടുത്ത കെമി ഷോപ്പിങ് കോംപ്ളകിസിലെ രണ്ടാം നിലയില്‍ പതുങ്ങിയിരുന്ന ശേഷം വൈകുന്നേരം 6.30ഓടെ പുറത്തിറങ്ങി. തുടര്‍ന്ന് പെരുമ്പാവൂര്‍ ടൗണ്‍ പള്ളിക്ക് സമീപത്തുള്ള ചെരുപ്പ് കടയില്‍ ബെല്‍റ്റ് വാങ്ങാന്‍ കയറിയ പ്രതിയെ സ്റ്റേഷനില്‍ പരാതി നല്‍കാനത്തെിയ വ്യക്തി വീണ്ടും കണ്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥാപനം വളഞ്ഞ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വീണ്ടും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.