പുതുവത്സരാഘോഷം: റൂറല്‍ ജില്ലയില്‍ വിപുല ക്രമീകരണങ്ങളുമായി പൊലീസ്

ആലുവ: പുതുവത്സരാഘോഷം സമാധാനപരമായി നടക്കുന്നതിന് റൂറല്‍ ജില്ലയില്‍ വിപുല ക്രമീകരണങ്ങളുമായി പൊലീസ്. രണ്ടായിരത്തോളം ഉദ്യോഗസ്ഥരെ ശനിയാഴ്ച പകലും രാത്രിയിലുമായി ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുക, പൊതുപരിപാടി സംഘടിപ്പിക്കുക, പടക്കം പൊട്ടിക്കുക എന്നിവ അനുവദിക്കില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെ മാത്രമേ മദ്യവില്‍പന അനുവദിക്കൂ. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ പിടികൂടുന്നതിന് മഫ്തി പൊലീസുകാരെ നിയമിക്കും. ബീച്ചുകളിലും പാര്‍ക്കുകളിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2621100, 9497980500, 1090,100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.