നെടുമ്പാശ്ശേരി: കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2015-16 വര്‍ഷത്തെ ലാഭവിഹിതം 27.84 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് നല്‍കി. ഡിമാന്‍ഡ് ഡ്രാഫ്റ്റ് കമ്പനി ഡയറക്ടര്‍കൂടിയായ മന്ത്രി മാത്യു ടി. തോമസ് മുഖ്യമന്ത്രി പിണറായി വിജയന് ഡി.ഡി കൈമാറി. 2015-16 സാമ്പത്തികവര്‍ഷത്തില്‍ 524.5 കോടി രൂപയാണ് സിയാലിന്‍െറ വരുമാനം. നികുതി കിഴിച്ച് ലാഭം 175.22 കോടി രൂപയാണ്. 2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 25ശതമാനം ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഇതോടെ മൊത്തം മുടക്കുമുതലിന്‍െറ 178% ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 36 രാജ്യങ്ങളില്‍നിന്ന് 18,200 നിക്ഷേപകരാണ് കമ്പനിക്കുള്ളത്. സംസ്ഥാന സര്‍ക്കാറിന് 32.4 ശതമാനമാണ് ഓഹരി. സിയാല്‍ ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എ.കെ. രമണി, അഡീഷനല്‍ ചീഫ് സെക്രട്ടറിയും സിയാല്‍ മാനേജിങ് ഡയറക്ടറുമായ വി.ജെ. കുര്യന്‍, എം.എ. യൂസുഫലി, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.