ആലുവ: പെരിയാര്‍വാലി കനാല്‍ തുറന്നുവിടാത്തത് എടയപ്പുറം ഗ്രാമത്തെ ദുരിതത്തിലാക്കുന്നു. കൃഷി കരിഞ്ഞുണങ്ങിയതും കിണറുകള്‍ വറ്റിത്തുടങ്ങിയതുമാണ് ജനങ്ങളെ പ്രയാസത്തിലാക്കിയത്. ഭൂതത്താന്‍കെട്ട് ഭാഗത്തുനിന്ന് വരുന്ന പ്രധാന കനാല്‍ പെരുമ്പാവൂര്‍, ആലുവ വഴി പറവൂരിലേക്കാണ് പോകുന്നത്. ആലുവ ഭാഗത്തേക്ക് കനാലില്‍ വെള്ളമത്തെിയിട്ട് മാസങ്ങളായി. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടുദിവസം വീതം വെള്ളം തുറന്നുവിടുമെന്ന് പെരിയാര്‍വാലി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. കനാല്‍ ശുചീകരണം നടത്താതെ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി ജനങ്ങള്‍ പറയുന്നു. മുഖ്യകനാലും ഉപകനാലുകളും ശുചീകരിച്ചിട്ടില്ല. എടയപ്പുറം മേഖലയില്‍ കുടിവെള്ളത്തിന് ജലവകുപ്പിന്‍െറ ഭൂഗര്‍ഭ പൈപ്പാണ് ആശ്രയിക്കുന്നത്. ഭൂഗര്‍ഭ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ ഒരാഴ്ചയോളം വെള്ള വിതരണം നിലച്ചിരുന്നു. കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ ജാതി, വാഴ, നെല്ല് കര്‍ഷകര്‍ ദുരിതത്തിലാണ്. അടിയന്തരമായി കനാല്‍ ശുചീകരിച്ച് വെള്ളം തുറന്നുവിടണമെന്ന് എടയപ്പുറം ടൗണ്‍ഷിപ് റോഡ് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാബുഖാന്‍, സെക്രട്ടറി സൈല്യഘോഷ് നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.