എച്ച്.ഒ.സി.എല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉടന്‍ നടപടി –കേന്ദ്ര മന്ത്രി

പള്ളിക്കര: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്‍െറ (എച്ച്.ഒ.സി)കൊച്ചിയിലെ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉടന്‍ നടപടി എടുക്കുമെന്ന് കേന്ദ്ര രാസവസ്തു രാസവള വകുപ്പ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ. എച്ച്.ഒ.സി.എല്‍ കൊച്ചി യൂനിറ്റിനെ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സേവ് എച്ച്.ഒ.സി.എല്‍ ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള, ജില്ല ജോയന്‍റ് സെക്രട്ടറി എം.അനില്‍കുമാര്‍, എച്ച്.ഒ.സി.എല്‍ സി.എം.ഡി എസ്.ബി.ബിഡെ, എച്ച്.ഒ.സിയിലെ ഉന്നതോദ്യോഗസ്ഥര്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 17 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ എച്ച്.ഒ.സിയിലെ ജീവനക്കാര്‍ നടത്തിവരുന്ന എച്ച്.ഒ.സി സംരക്ഷണ സത്യഗ്രഹ സമരം 134 ദിവസം പിന്നിട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.