പൈതൃക കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കി മാനവോത്സവം മൂന്നാം ദിവസത്തിലേക്ക്

പറവൂര്‍: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തില്‍ കേരള ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാനവോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നു. പൈതൃക കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന മാനവോത്സവം നഗരസഭ അംബേദ്കര്‍ പാര്‍ക്കിലാണ് നടക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, മുന്‍. എം.പി കെ.പി. ധനപാലന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി. നിഥിന്‍, കൗണ്‍സിലര്‍മാരായ കെ.ജെ. ഷൈന്‍, കെ. സുധാകരന്‍ പിള്ള, കെ.വി. ശങ്കരന്‍കുട്ടി, കെ.ബി. അറുമുഖന്‍, പി.ആര്‍. ഘോഷ് എന്നിവര്‍ സംസാരിച്ചു. ജൈവകൃഷിയിലൂടെ പച്ചക്കറിയും മറ്റും ഉല്‍പാദിപ്പിച്ച സഹകരണസംഘം ഭാരവാഹികളായ എം.പി. വിജയന്‍, പി.പി ഏലിയാസ് എന്നിവരെ ആദരിച്ചു. അനുമോദനസമ്മേളനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡന്‍റ് എന്‍.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നടന്‍ സലിംകുമാര്‍ മുഖ്യാതിഥിയായിരുന്നു. പറവൂരിലെയും സമീപപ്രദേശങ്ങളിലെയും കല-സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. കെ.എ. വിദ്യാനന്ദന്‍ അധ്യക്ഷത വഹിക്കും. ഫോക്ലോര്‍ അക്കാദമി അംഗം ഡോ. ഗീത കാവാലം മുഖ്യ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.