ചെറായിയിലും മുനമ്പത്തും സി.സി.ടി.വി. കാമറകള്‍ മിഴിതുറന്നു

വൈപ്പിന്‍: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ സഹകരണത്തോടെ വൈപ്പിനിലെ തിരക്കേറിയ ചെറായി ദേവസ്വം നടയിലും മുനമ്പം മാണിബസാര്‍ കവലയിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. ഇതോടെ മുനമ്പം പൊലീസിന് സ്റ്റേഷനിലിരുന്ന് പ്രദേശത്ത് നിരീക്ഷണം നടത്താം. കവലയില്‍നിന്ന് നാലുദിശയിലേക്കുമുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പതിയും. കാമറ ഇല്ലാതിരുന്നതിനാല്‍ ചെറായി ദേവസ്വം നടയിലെ കോണ്‍ഗ്രസ് ഓഫിസ് കത്തിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് തുമ്പില്ലാതായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവിടെ കാമറ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. കാമറയുടെ പ്രവര്‍ത്തനോദ്ഘാടനം ആലുവ റൂറല്‍ ഡി.വൈ.എസ്.പി കെ.ജി. ബാബുകുമാര്‍ നിര്‍വഹിച്ചു. മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജെ. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സന്തോഷ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാധാകൃഷ്ണന്‍, ഞാറക്കല്‍ സി.ഐ. കെ. ഉല്ലാസ്, മുനമ്പം എസ്.ഐ. ജി. അരുണ്‍, കെ. ഗോപാലന്‍, അജയന്‍, അബ്ദുറഹ്മാന്‍, ഒ.ബി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.