മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി ആയിരങ്ങള്‍

ചെങ്ങമനാട്: ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ നെടുമ്പാശ്ശേരി മേഖലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ കണ്ണികളായി. കുന്നുകര, പുത്തന്‍വേലിക്കര, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, പാറക്കടവ് പഞ്ചായത്തുകളിലുള്ളവര്‍ അത്താണി വിമാനത്താവള റോഡ് കവാടത്തിലാണ് കണ്ണികളായത്. ഇടത് നേതാക്കള്‍ക്ക് പുറമെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏല്യാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചങ്ങലയില്‍ അണിചേര്‍ന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. സുധാകരന്‍, മുന്‍ മന്ത്രി എസ്.ശര്‍മ എം.എല്‍.എ, ജില്ലാ സെക്രട്ടറിയേറ്റംഗം എം.പി. പ¤്രതാസ്, ഏരിയ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യന്‍ എന്നിവരും അത്താണിയിലാണ് കണ്ണികളായത്. ചിത്രകാരന്‍ പ്രഫ.പി.കേശവന്‍കുട്ടി, രാജഗിരി ഒൗട്ട് റീച്ച് ഡയറക്ടര്‍ ആന്‍റണി മഞ്ഞളി,കെ.സി.വൈ.എം.മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിജോ മാത്യു, ഫാ.ഇട്ടൂപ്പ് ആലുക്കല്‍, അസീസി സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വിതയത്തില്‍ എന്നിവരും കണ്ണികളില്‍ പ്രധാനികളായിരുന്നു. പണം ഉണ്ടായിട്ടും വിവാഹം മുടങ്ങിയ മാതാപിതാക്കളുടെ വേദനയാണ് തന്നെ മനുഷ്യച്ചങ്ങലയില്‍ കണ്ണിയാകാന്‍ പ്രേരിപ്പിച്ചതെന്ന് ഡോ.ഏല്യാസ് മാര്‍ അത്തനാസിയോസ് മേത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കെ.എം. ദിനകരന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി: ജില്ല അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ പെരുമ്പാവൂര്‍, അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ അണിനിരന്നു. കറുകുറ്റിയിലും അങ്കമാലിയിലും പൊതുസമ്മേളനം നടന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. കറുകുറ്റിയില്‍ മുന്‍ മന്ത്രിമാരായ കെ.പി.രാജേന്ദ്രന്‍, ജോസ് തെറ്റയില്‍, ബി.ഡി. ദേവസി എം.എല്‍.എ, ബെന്നി മൂഞ്ഞേലി, കെ.കെ. ഷിബു എന്നിവര്‍ സംസാരിച്ചു. അങ്കമാലിയില്‍ ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, മുന്‍ എം.എല്‍.എ സാജു പോള്‍, ഫ.മാത്യു കണ്ടോന്ത്രക്കല്‍, കെ.എ.ചാക്കോച്ചന്‍, പി.കെ.സോമന്‍, സി.വി.ശശി, എം.ഐ. ബിരാസ്, എം.എ.ഗ്രേസി, മാത്യൂസ് കോലഞ്ചേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.