നാടൊരുമിച്ചു; പിതാവ് നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് മംഗല്യമായി

പെരുമ്പാവൂര്‍: ചെമ്പറക്കി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സാധുസംരക്ഷണ സമിതിയും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ പിതാവ് നഷ്ടപ്പെട്ട സുമയ്യക്ക് മംഗല്യ സൗഭാഗ്യം. ചെമ്പറക്കി നാല് സെന്‍റില്‍ താമസിക്കുന്ന പരേതനായ സിയാദിന്‍െറ പുത്രി സുമയ്യയും വെങ്ങോല മിനിക്കവല ഓണക്കര വീട്ടില്‍ ജാഫറും തമ്മിലുള്ള വിവാഹമാണ് ചെമ്പറക്കി ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ട ഭിന്നശേഷിക്കാരനായ സിയാദിന്‍െറ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ്് സുമയ്യ. മസ്ജിദ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലെ നിക്കാഹിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനാഥകളെയും അഗതികളെയും സഹായിക്കാന്‍ വിശ്വാസി സമൂഹം ആത്മാര്‍ത്ഥ ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് കമ്മിറ്റിയും സാധുസംരക്ഷണ സമിതിയും കൂടി പണി പൂര്‍ത്തീകരിച്ച് നല്‍കിയ സുരക്ഷിത ഭവനത്തിന്‍െറ താക്കോല്‍കൈമാറ്റം ചടങ്ങില്‍ പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജസ്റ്റിസ് അബ്ദുല്‍ റഹീം മുഖ്യാതിഥിയായിരുന്നു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.എസ് സുധീര്‍ അധ്യക്ഷനായിരുന്നു. ഖത്തീബ് പി.എ. ഉസ്മാന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജമാഅത്ത് ഭാരവാഹികളായ സി.എം. മുഹമ്മദ്, സിയാദ് ചെമ്പറക്കി, എന്‍.എം. അലിയാര്‍, ടി.എ. ഉവൈസ്, ടി.എ. സിജാസ്, എ.കെ. നൗഷാദ്, സി.ഐ. അസ്ഹര്‍, എ.എസ്. അബ്ദുല്‍ റസാഖ്, സി.കെ. അലിക്കുഞ്ഞ്, പി.എം. പരീക്കുഞ്ഞ്, എ.എ. റഫീഖ്, സാധുസംരക്ഷണ സമിതി കണ്‍വീനര്‍ എം.ഐ. പരീക്കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.