കിഴക്കമ്പലം: മുസലിം ലീഗ് പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം വാര്‍ഡില്‍ സംഘര്‍ഷം. ഇരുവിഭാഗവും തെരുവില്‍ ഏറ്റുമുട്ടി. പാര്‍ട്ടി ഓഫിസില്‍ നടന്ന തെരഞ്ഞടുപ്പില്‍ ഇബ്രാഹീംകുഞ്ഞ് വിഭാഗവും അഹമ്മദ് കബീര്‍ വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ഡ് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും ഇരുവിഭാഗവും സമവായത്തിലൂടെ തെരഞ്ഞെടുത്തെങ്കിലും പഞ്ചായത്ത് പ്രതിനിതികളെ തെരഞ്ഞടുക്കാനുള്ള നീക്കമാണ് സംഘര്‍ഷത്തിന് കാരണം. പഞ്ചായത്തിലേക്ക് ചേലക്കുളം വാര്‍ഡില്‍നിന്ന് ആറുപേരെയാണ് തെരഞ്ഞെടുക്കേണ്ടതെങ്കിലും എട്ടുപേരുടെ പേര് നിര്‍ദേശിച്ചു. പിന്നീട് ഇതില്‍ ഒരാള്‍ പിന്മാറിയെങ്കിലും സമവായത്തിലത്തൊന്‍ കഴിയാതായതോടെ റിട്ടേണിങ് ഓഫിസര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ യോഗം പിരിച്ചുവിട്ട് റിട്ടേണിങ് ഓഫീസര്‍മാര്‍ പോയങ്കിലും സംഘര്‍ഷം റോഡിലേക്കും വ്യാപിച്ചു. മാസങ്ങളായി ഇവിടെ ലീഗില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന് സ്വാധീനമുള്ള പഞ്ചായത്താണ് കിഴക്കമ്പലം. വാഴക്കുളം പഞ്ചായത്തിലെ രണ്ട് വാര്‍ഡിലും കുന്നത്തുനാട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡിലും ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ വര്‍ഷങ്ങളായി അഹമ്മദ് കബീര്‍ പക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമായിരുന്നു. ലീഗ് സ്വാധീനമുള്ള കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകള്‍ കബീര്‍ പക്ഷത്തും കിഴക്കമ്പലം ഇബ്രാഹിം കുഞ്ഞ് പക്ഷത്തുമാണ് നിലവില്‍. തെരഞ്ഞടുപ്പ് കഴിഞ്ഞ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തും ഐരാപുരവും ഇബ്രാഹിം കുഞ്ഞ് പക്ഷത്താണങ്കിലും കുന്നത്തുനാടും വാഴക്കുളവുമാണ് മണ്ഡലത്തിന്‍െറ വിധി നിര്‍ണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.