കോടതി ഉത്തരവ് മറികടന്ന് ചൂരമടിമലയില്‍ പാറമടകള്‍ സജീവം

പെരുമ്പാവൂര്‍: കോടതി ഉത്തരവ് ലംഘിച്ച് പാറമടകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. മുടക്കുഴ പഞ്ചായത്ത് വേങ്ങൂര്‍ വെസ്റ്റ് വില്ളേജില്‍ ചൂരമടിമലയിലാണ് ഹൈകോടതി ഉത്തരവ് ലംഘിച്ച് പാറ ഘനനം നടക്കുന്നത്. നാലുപേരുടെ ഉടമസ്ഥതയിലുള്ളതാണ് പാറമടകള്‍. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറും പഞ്ചായത്തിന്‍െറയും പരിസ്ഥിതി അനുമതി ഇല്ളെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ 19നാണ് ഹൈകോടതി ഉത്തരവിട്ടത്. ഇത് ലംഘിച്ച് പൊലീസിന്‍െറയും പഞ്ചായത്തിന്‍െറയും മൗനാനുവാദത്തോടെ പാറപൊട്ടിക്കല്‍ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഘനനം തുടരുന്നത് നിര്‍ത്തിക്കണെമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചെങ്കിലും നടപടിയില്ല. പരിസരവാസികള്‍ക്ക് ഭീഷണിയാകുന്ന പാറമടകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സമീപത്തെ വീടുകള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായതിനത്തെുടര്‍ന്ന് മുമ്പ് നിരവധി പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനത്തെുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കരിങ്കല്ല് കയറ്റി നൂറുകണക്കിന് ലോറി ദിനംപ്രതി സഞ്ചരിച്ച് റോഡ് സഞ്ചാരയോഗ്യമല്ലാതായി. തൊട്ടടുത്ത ചര്‍ച്ചിനും മുടക്കുഴ, വേങ്ങൂര്‍, കൂവപ്പടി പഞ്ചായത്തുകളിലേക്ക് വെള്ളമത്തെിക്കുന്ന ജലസംഭരിണിക്കും സ്ഫോടനങ്ങളത്തെുടര്‍ന്ന് വിള്ളല്‍ വീണിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.