പറവൂര്‍: റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മത്സരത്തിന് രജിസ്ട്രേഷന്‍ വ്യാഴാഴ്ച പൂര്‍ത്തിയായി. 14 ഉപജില്ലകളില്‍നിന്നായി 11,500ല്‍പരം കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്സരാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന രജിസ്ട്രേഷനില്‍ ഉപജില്ലകളില്‍നിന്നുള്ള കണ്‍വീനര്‍മാരാണ് മത്സരാര്‍ഥികളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയത്. 292 ഇനങ്ങളിലാണ് മത്സരം. 16 വേദികളിലായി നാലുദിവസത്തെ കലാമാമാങ്കത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുകയാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപജില്ല കണ്‍വീനര്‍മാര്‍ മുഖേന അതത് സ്കൂളുകളിലെ പ്രധാനാധ്യാപകരിലൂടെ മത്സരാര്‍ഥികള്‍ക്ക് കൈമാറും. ജില്ല സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുന്ന പറവൂരിലെ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലും വര്‍ണാഭ കമാനങ്ങള്‍ ഉയര്‍ത്തും. സ്പോണ്‍സര്‍ഷിപ്പിനായി സംഘാടകസമിതി വിവിധ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് ആരംഭിച്ച് ആറിന് സമാപിക്കുന്ന നിലയിലാണ് കലോത്സവത്തിന്‍െറ രൂപരേഖ തയാറാക്കിയിട്ടുള്ളത്. മൂന്നിന് വൈകുന്നരം മൂന്നിന് മൂവായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വര്‍ണാഭ ഘോഷയാത്രയോടെയാകും കലാമാമാങ്കത്തിന് തുടക്കമാകുക. നഗത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാര്‍ഥികളായിരിക്കും ഘോഷയാത്രയില്‍ അണിനിരക്കുക. ഹരിതകേരളം, മദ്യമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തിയുള്ള ഫ്ളോട്ടുകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ മത്സരാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. പ്ളാസ്റ്റിക്മുക്ത സംസ്ഥാനം എന്ന ഖ്യാതി വീണ്ടെടുക്കാന്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നുംതന്നെ ഘോഷയാത്രയിലോ വേദികളിലോ ഉണ്ടാകില്ളെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പ്രധാന പന്തലിന്‍െറ കാല്‍നാട്ട് ക്രിസ്മസിനുശേഷം പ്രധാന വേദിയായ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.