മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റിന്‍െറ തട്ടകത്തില്‍ വിഭാഗീയത ശക്തം

പെരുമ്പാവൂര്‍: ജില്ല പ്രസിഡന്‍റിന്‍െറ തട്ടകത്തില്‍ മുസ്ലിം ലീഗില്‍ വിഭാഗിയത ശക്തം. പ്രസിഡന്‍റിന്‍െറ അനുകൂലികളായ ഒരുവിഭാഗം വ്യാഴാച വൈകുന്നേരം സഫ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. വെള്ളിയാഴ്ച മണ്ഡലം കമ്മിറ്റി ചേരാനിരിക്കെയാണ് യോഗം ചേര്‍ന്നത്. ഭാരവാഹി തെരഞ്ഞെടുപ്പാണ് മണ്ഡലം കമ്മിറ്റിയിലെ മുഖ്യ അജണ്ട. അടുത്തിടെ നടന്ന പ്രദേശിക തെരഞ്ഞെടുപ്പുകളില്‍ ഇഷ്ടക്കാരെ ഉള്‍പ്പെടുത്തിയെന്ന് ജില്ല പ്രസിഡന്‍റിനെതിരെ മറുവിഭാഗത്തില്‍നിന്ന് ആരോപണമുണ്ട്. ഗ്രൂപ്പിസം മൂലം പല ശാഖകളിലും അംഗത്വ വിതരണം പോലും നടന്നിട്ടില്ളെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു. ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. ത്രിതല പഞ്ചായത്തില്‍ നേരിയ വോട്ടുകള്‍ക്കാണ് പലരും പരാജയപ്പെട്ടത്. ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച ജില്ല നേതാവും ദനീയമായി പരാജയപ്പെടാന്‍ കാരണവും ഗ്രൂപ്പുകളിയായിരുന്നു. യുവാക്കളല്ലാത്ത, ജില്ല പ്രസിഡന്‍റിന് താല്‍പര്യമുള്ളവരെ യൂത്ത് ലീഗ് നേതൃസ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയതും മുറുമുറുപ്പിനിടയായിട്ടുണ്ട്. രഹസ്യ യോഗം ചേര്‍ന്നതില്‍ പാര്‍ട്ടിയിലെ നിഷ്പക്ഷമതികള്‍ നിരാശയിലാണ്. വെങ്ങോല പഞ്ചായത്തിലെ ഒരു വിഭാഗമാണ് യോഗത്തില്‍ പങ്കെടുത്തത്. പെരുമ്പാവൂര്‍ നഗരസഭ, ഒക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പ്രവര്‍ത്തകരെ പോലും യോഗവിവരം അറിയിച്ചിരുന്നില്ല. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിനെ തീരുമാനിക്കാനാണ് രഹസ്യയോഗം ചേര്‍ന്നതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.