അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധം കനത്തു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും പൊതുജന പ്രതിഷേധം കനക്കുന്നു. വ്യാഴാഴ്ച പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി ഓഫിസ് കവാടം ഉപരോധിച്ചു. സമരം മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ വിദ്ഗധസംഘം സ്ഥലം സന്ദര്‍ശിച്ച് രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. രോഗബാധിതരുടെ എണ്ണം കണക്കാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. യൂത്ത് ലീഗ് പ്രസിഡന്‍റ് എം.എച്ച്. ജലാല്‍ അധ്യക്ഷത വഹിച്ചു. പി.എം. ഷമീര്‍, കെ.എം. കുഞ്ഞുബാവ, കെ.എം. ആസാദ്, പി.എം. സക്കരിയ, സി.എം. മീരാന്‍, അഡ്വ. വി.ഇ. നാസര്‍, പി.എം. ഷിഹാബ്, എം.ഐ. നാസര്‍, വി.എം. അബ്ദുല്‍ സത്താര്‍, ഒ.പി. അലി, ഒ.കെ. അലിയാര്‍, പി.പി. ഷിഹാബ്, കെ.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ കോതമംഗലം എം.എല്‍.എയും ഇടപെടല്‍ നടത്തിയില്ളെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ ഓഫിസിനുമുന്നില്‍ ഉപവാസം നടത്തി. പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തിലും ചെറുവട്ടൂരില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനത്തിലും എം.എല്‍.എ പങ്കെടുത്തില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. സമരം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എം. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. സത്താര്‍ വട്ടക്കുടി അധ്യക്ഷത വഹിച്ചു. എം.എ. കരീം, പരീത് പട്ടമ്മാവൂടി, എം.ഐ. നാസര്‍, അലി പടിഞ്ഞാറെ ചാലി, പി.എ. ഷിഹാബ്, ഷാജഹാന്‍ വട്ടകുടി, നദീറ പരീത്, രഹന നൂറുദ്ദീന്‍, ഫൗസിയ ഷിയാസ്, കെ.എം. മുഹമ്മദ്, ഷിയാസ് കൊട്ടാരം, മുഹമ്മദ് കൊളത്താപ്പിള്ളി, പി.പി. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.