വൃക്ക മാറ്റിവെക്കാന്‍ സഹായം തേടുന്നു

പെരുമ്പാവൂര്‍: ഇരുവൃക്കയും തകരാറിലായ റയോണ്‍പുരം മാളിയം വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ (47) വൃക്ക മാറ്റിവെക്കലിന് സഹായം തേടുന്നു. എറണാകുളം ലിസി ആശുപത്രിയിലെ പരിശോധനയിലാണ് ഇരുവൃക്കയും തകരാറിലാണെന്നും അടിയന്തരമായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചത്. ഒട്ടോ ഓടിച്ചാണ് രണ്ട് പെണ്‍മക്കളടങ്ങിയ കുടുംബം അബ്ദുല്‍ റഹ്മാന്‍ പരിപാലിച്ചിരുന്നത്. 30 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യം. ഒ പോസ്റ്റിവ് ഗ്രൂപ്പില്‍പെട്ട വൃക്കദാതാവിനെയും പണവും കണ്ടത്തെുന്നതിന് നാട്ടുകാര്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെംബര്‍ വി.പി. ബാബു ചെയര്‍മാനും പെരുമ്പാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ഷാജി കുന്നത്താന്‍ കണ്‍വീനറുമായി ചികിത്സ സഹായസമിതി രൂപവത്കരിച്ചു. ഫെഡറല്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖയില്‍ ആരംഭിച്ച അക്കൗണ്ട് നമ്പര്‍: 17430100017987, ഐ.എഫ്.എസ് കോഡ്: എഫ്.ഡി.ആര്‍.എല്‍ 0001743, ഫോണ്‍: 9388888697, 9387882229.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.