എം.എല്‍.എക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന്

ചെങ്ങമനാട്: കൈതക്കാട്ടുചിറക്ക് മുകളില്‍ നിര്‍മിക്കുന്ന കപ്രശേരി-മൂഴിയാല്‍ പാലത്തിന് വീതി കുറഞ്ഞതിനെച്ചൊല്ലി ഫണ്ടനുവദിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എയുടെമേല്‍ ആരോപണം ഉന്നയിക്കുന്നത് സങ്കുചിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നെടുമ്പാശ്ശേരി ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിലീപ് കപ്രശേരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സി.പി.എം ചെങ്ങമനാട്, നെടുമ്പാശ്ശേരി ലോക്കല്‍ സെക്രട്ടറിമാരാണ് കഴിഞ്ഞദിവസം പ്രസ്താവനയില്‍ എം.എല്‍.എക്കെതിരെ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൈതക്കാട്ടുചിറക്ക് കുറുകെ കപ്രശേരി എസ്.എന്‍.ഡി.പി കവലയും ഗാന്ധിഗ്രാമവുമായി ബന്ധിപ്പിച്ച് കലുങ്ക് നിര്‍മിച്ചപ്പോഴും തോടിന് രണ്ടുമീറ്റര്‍ മാത്രമാണ് വീതിയുണ്ടായത്. പറമ്പയം-ആവണംകോട് പി.ഡബ്ള്യു.ഡി റോഡിനുവേണ്ടി കൂവപ്പാടം ഭാഗത്ത് കലുങ്ക് നിര്‍മിച്ചപ്പോഴും വീതി രണ്ടുമീറ്റര്‍ മാത്രമായിരുന്നു. അതേസമയം, ഇപ്പോഴത്തെ പാലം പൂര്‍ത്തിയാകുമ്പോള്‍ അഞ്ചുമീറ്റര്‍ വീതി ലഭിക്കും. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. ഫണ്ടനുവദിക്കുക മാത്രമാണ് എം.എല്‍.എ നിര്‍വഹിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ക്ക് അറിയാവുന്നതാണെന്നും ദിലീപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.