പെരുമ്പാവൂര്‍: പൊന്നിടാംചിറ പാടശേഖരത്തില്‍ തള്ളിയ രാസവസ്തു മാലിന്യം നീക്കംചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരവുമായി രംഗത്ത്. വാഴക്കുളം പഞ്ചായത്തിലെ പൊന്നിടാംചിറയില്‍ സ്വകാര്യവ്യക്തി തള്ളിയ രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യം ഒരാഴ്ചക്കകം നീക്കംചെയ്യാമെന്ന ഉറപ്പ് ലംഘിച്ച സാഹചര്യത്തിലാണ് പൊന്നിടാംചിറ സംരക്ഷണസമിതി നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. കഴിഞ്ഞമാസമാണ് മാലിന്യം തള്ളി പൊന്നിടാംചിറ നികത്താന്‍ ശ്രമിച്ചത്. ഇത് നാട്ടുകാര്‍ തടയുകയും പൊലീസത്തെി സ്ഥലമുടമക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ക്ക് മുന്നില്‍ മാലിന്യം ഒരാഴ്ചക്കകം നീക്കാമെന്ന് നാട്ടുകാര്‍ക്ക് സ്ഥലമുടമ ഉറപ്പ് നല്‍കിയിരുന്നു. രാസമാലിന്യം തള്ളിയതോടെ പ്രദേശത്തെ കിണറുകളും കുളങ്ങളും മലിനമായി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതോടെയാണ് നാട്ടുകാര്‍ രംഗത്തുവന്നത്. പാടശേഖരത്തില്‍ തള്ളിയ രാസമാലിന്യം എത്രയുംവേഗം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പൊന്നിടാംചിറ സംരക്ഷണസമിതി മന്ത്രിമാരായ സുനില്‍കുമാര്‍, കെ.ടി. ജലീല്‍ എന്നിവര്‍ക്കും കലക്ടര്‍, ലാന്‍ഡ് ആന്‍ഡ് റവന്യൂ കമീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള നവകേരള മിഷന്‍െറ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച് പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. ചൊവ്വാഴ്ച അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.