മട്ടാഞ്ചേരി: പറവകളോട് കരുണ പുലര്‍ത്തി പ്ളാസ്റ്റിക്, നൈലോണ്‍ നൂലുകള്‍കൊണ്ട് പട്ടം പറത്തരുതെന്ന അഭ്യര്‍ഥനയുമായി പക്ഷി സ്നേഹിയായ മുകേഷ് ജെയിന്‍ ഉപവാസം നടത്തി. ഫോര്‍ട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറത്തിന്‍െറ പ്രവേശ കവാടത്തോട് ചേര്‍ന്ന് നടത്തിയ ഉപവാസ സമരം സ്വാതന്ത്ര്യ സമരസേനാനി കെ.എ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. പട്ടം പറത്തുന്നതിന് നൈലോണ്‍ നൂല്‍ ഉപയോഗിക്കുന്നതിനെതിരെ മുകേഷ് ജെയിന്‍ ഹൈകോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശപ്രകാരം പശ്ചിമകൊച്ചി മേഖലയില്‍ പ്ളാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് ആര്‍.ഡി.ഒ നിരോധ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം മുമ്പുതന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഇപ്പോഴും ഈ നൂലുകളില്‍ തന്നെയാണ് ഏറെ പേരും പട്ടം പയറ്റുന്നത്. ഇതത്തേുടര്‍ന്നാണ് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്‍െറ ഭാഗമായി മുകേഷ് ജെയിന്‍ ഉപവാസം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം നാനൂറോളം പക്ഷികളാണ് പശ്ചിമകൊച്ചി മേഖലയില്‍ മാത്രമായി പൊട്ടിയ പട്ടത്തിന്‍െറ നൈലോണ്‍, പ്ളാസ്റ്റിക് നൂലുകളില്‍ കുടങ്ങി ചത്തത്. ദേശാടനപ്പക്ഷികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചടങ്ങില്‍ എം.എം. സലീം അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂള്‍ എന്‍.സി.സി അധ്യാപകന്‍ ദിനേശ് എന്‍. പൈ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുകേഷ് ജെയ്നിന്‍െറ മാതാവ് മണി ബെന്‍ നാരങ്ങാനീര് നല്‍കിയയാണ് ഉപവാസം അവസാനിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് പക്ഷികള്‍ പട്ടത്തിന്‍െറ ചരടില്‍ കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്ര പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.