തൊഴില്‍ മേളയില്‍ 2217 പേര്‍ക്ക് നിയമനം

കൊച്ചി: ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മെഗാ തൊഴില്‍ മേളയില്‍ 2217 പേര്‍ക്ക് നിയമനം നല്‍കാനായതായി സംഘാടകര്‍. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്‍റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനും (സൈന്‍) ചേര്‍ന്ന് മേക് ഇന്‍ കേരളയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. 60 കമ്പനികളും 8100 ഉദ്യോഗാര്‍ഥികളും മേളയില്‍ പങ്കെടുത്തു. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മേളയില്‍ അഞ്ചാം ക്ളാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് അവസരം ലഭിച്ചതായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം പ്രതിനിധിയായ സബ് റീജനല്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ പി.ജി. രാമചന്ദ്രന്‍ അറിയിച്ചു. വ്യവസായി പത്മശ്രീ സി.കെ. മേനോന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. മേക് ഇന്‍ കേരള ചെയര്‍മാനും സൈന്‍ പ്രസിഡന്‍റുമായ എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ജി. രാമചന്ദ്രന്‍, സേതുനാഥ്, ഇ.എസ്. ജോസ്, ബേബി തദേവൂസ്, പരാഗ് മക്കാച്ച, പി.ജെ. തോമസ്, റെജി, ടി.പി. മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഇപ്പോള്‍ അവസരം ലഭിക്കാത്തവര്‍ക്ക് പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ www.ncs.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സബ് റീജനല്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ പി.ജി. രാമചന്ദ്രന്‍ അറിയിച്ചു. വിവരങ്ങള്‍ 0471 2332113, 9495746866 നമ്പറുകളില്‍ കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം സബ് റീജനല്‍ എംപ്ളോയ്മെന്‍റ് ഓഫിസറില്‍നിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.