പറവൂര്‍-വൈപ്പിന്‍ മേഖലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിന്

പറവൂര്‍: സ്വകാര്യബസ് തൊഴിലാളികളുടെ വേതന വര്‍ധന ബസുടമകള്‍ അംഗീകാരിക്കാത്തതില്‍ പ്രതിഷേധിച്ച് പറവൂര്‍-വൈപ്പിന്‍ മേഖലയിലെ തൊഴിലാളികള്‍ സെപ്റ്റംബര്‍ ആറ് മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. ആഗസ്റ്റ് എട്ടിന് കലക്ടറുടെ സാന്നിധ്യത്തില്‍ റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസുടമകളുമായി ചര്‍ച്ച നടത്തുകയും വേതന വര്‍ധന അംഗീകരിക്കുകയും ചെയ്തു. ഇതത്തേുടര്‍ന്ന് എട്ടാം തീയതി മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്കില്‍നിന്ന് തൊഴിലാളികള്‍ പിന്മാറി. ഈ മാസം 16 മുതല്‍ ജില്ലയില്‍ എല്ലായിടത്തും കരാര്‍ ബാധകമായെങ്കിലും വൈപ്പിന്‍-പറവൂര്‍ മേഖലയിലെ ബസുടമകള്‍ നടപ്പാക്കാന്‍ തയാറായില്ല. കരാര്‍ പ്രകാരം ഡ്രൈവര്‍ക്ക് 1,050 രൂപയും കണ്ട്കടര്‍ക്ക് 825 രൂപയും ഡോര്‍ ചെക്കര്‍ക്ക് 725 രൂപയുമാണ് പുതുക്കിയ വേതനമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ബസുടമകള്‍ പുതുക്കിയ വേതനം നല്‍കാന്‍ തയാറാകുന്നില്ല. ഇതത്തേുടര്‍ന്ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ടി.യു.സി.ഐ, എസ്.ഡി.ടി.യു എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഉടമകളുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിനെതിരെ പ്രതിഷേധിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര സര്‍വിസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് മൂലം ഉണ്ടാകുന്ന യാത്രാക്ളേശം പരിഹരിക്കാന്‍ അധികൃതര്‍ പകരം സംവിധാനം ഒരുക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. നേതാക്കളായ കെ.സി. രാജീവ്, കെ.എ. അജയകുമാര്‍ (സി.ഐ.ടി.യു), ജോബി പഞ്ഞിക്കാരന്‍, എം.ജെ. രാജന്‍ (ഐ.എന്‍.ടി.യു.സി), വി.സി. രേണു, കെ.പി. സന്തോഷ് (എ.ഐ.ടി.യു.സി), അഡ്വ. ടി.ബി. മിനി (ടി.യു.സി.ഐ), വി.എം. ഫൈസല്‍ (എസ്.ഡി.ടി.യു) എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.