മത്സ്യസംസ്കരണ ശാലയിലെ റെയ്ഡ് 26പേരും പ്രായപൂര്‍ത്തി എത്താത്തവര്‍

മട്ടാഞ്ചേരി: ബാലവേല എന്ന സംശയത്തെ തുടര്‍ന്ന് തോപ്പുംപടിയിലെ മത്സ്യസംസ്കരണ ശാലയില്‍നിന്ന് കണ്ടത്തെിയ ഇതരസംസ്ഥാന പെണ്‍കുട്ടികളില്‍ പകുതിയും പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഞായറാഴ്ച മുഴുവന്‍ പേരുടെയും പരിശോധനഫലം ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് ലഭിച്ചു. കഴിഞ്ഞദിവസമാണ് പള്ളുരുത്തി പൊലീസും തോപ്പുംപടി പൊലീസും മത്സ്യസംസ്കരണ ശാലയില്‍ പരിശോധന നടത്തിയത്. ഇവിടെ തൊഴിലെടുക്കുന്ന 43പേര്‍ പ്രായപൂര്‍ത്തി എത്താത്തവരാണെന്ന സംശയത്തെ തുടര്‍ന്ന് പള്ളുരുത്തി പ്രത്യാശഭവനിലേക്കും കാക്കനാട് ചൈല്‍ഡ് ഹോമിലേക്കും മാറ്റിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മുഴുവന്‍ പേരുടെയും പ്രായനിര്‍ണയ പരിശോധന നടന്നത്. ഇതില്‍ 13 ഒഡിഷ സ്വദേശികളും 13 ആന്ധ്ര സ്വദേശികളുമാണ് പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് തെളിഞ്ഞത്. അതിനാല്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും. സര്‍ക്കാറാണ് ഇവരുടെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. പ്രായപൂര്‍ത്തി എത്തിയവരാണെന്ന് കണ്ടത്തെിയ മറ്റ് 47പേര്‍ക്ക് മത്സ്യസംസ്കരണ ശാലയില്‍ തൊഴിലെടുക്കുന്ന കാര്യത്തില്‍ തൊഴില്‍ വകുപ്പാണ് തീരുമാനം എടുക്കേണ്ടത്. കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. പെണ്‍കുട്ടികളെ ബാലവേലക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരനായ അരൂര്‍ സ്വദേശി വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.