വടക്കേക്കര ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ വിരല്‍ തുമ്പില്‍

പറവൂര്‍: വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ടച്ച് സ്ക്രീന്‍ സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തില്‍ പൊതുജനങ്ങള്‍ നല്‍കുന്ന അപേക്ഷകളുടെ നിജസ്ഥിതി അറിയാന്‍ ഇനി മുതല്‍ ഓഫീസ് ജിവനക്കാരെ കാണേണ്ട ആവശ്യമില്ല. നല്‍കിയ അപേക്ഷകളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ടച്ച് സ്ക്രീനിലൂടെ അറിയാന്‍ കഴിയും. തങ്ങള്‍ നല്‍കിയ ഫയല്‍ നമ്പര്‍ ടച്ച് സ്ക്രീനില്‍ രേഖപ്പെടുത്തിയാല്‍ അപേക്ഷയുടെ തല്‍സ്ഥിതി തെളിയും. കൂടാതെ സേവന വിവരം മൊബൈല്‍ ഫോണിലൂടെ സന്ദേശമായി ലഭിക്കുന്ന സംവിധാനം രണ്ടാഴ്ചക്കകം നിലവില്‍ വരും. പഞ്ചായത്തിന്‍െറ ഭരണനിര്‍വഹണം സുതാര്യമാക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രസിഡന്‍റ് കെ.എം. അംബ്രോസ് അറിയിച്ചു. ഇന്‍ഫോര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ചെടുത്ത സൂചിക സോഫ്റ്റ്വെയര്‍ മുഖേനയാണ് ടച്ച് സ്ക്രീന്‍ ഏര്‍പ്പെടുത്തിയത്. ടച്ച് സ്ക്രീനിന്‍െറ സംവിധാനത്തിന്‍െറ ഉദ്ഘാടനം പ്രസിഡന്‍റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.യു ജിഷ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.പി. ഗോപിനാഥ്, എന്‍.സി. ഹോച്ച്മിന്‍, മേഴ്സി സനല്‍കുമാര്‍, സെക്രട്ടറി സഞ്ജയ് പ്രഭു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.