തൃപ്പൂണിത്തുറ: കോണത്തുപുഴക്ക് മരണക്കെണിയായി മാറിയ പുത്തന്‍കാവ് പാലത്തിലെ കാലപ്പഴക്കംചെന്ന ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ നീരൊഴുക്ക് സാധാരണനിലയിലായി. കോണത്തുപുഴക്ക് മരണക്കെണിയായ ഷട്ടറുകള്‍ മാറ്റണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം അവഗണിച്ചിരുന്നു. തുടര്‍ന്ന് സി.പി.ഐയുടെ നേതൃത്വത്തില്‍ കോണത്തുപുഴ സംരക്ഷണസമിതി നടത്തുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍നിന്ന് നൗഷാദിന്‍െറ നേതൃത്വത്തില്‍ എത്തിയ മാപ്പിള ഖലാസികളുടെ സഹായത്തോടെയാണ് വെള്ളിയാഴ്ച ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1957ല്‍ കോണത്തുപുഴയുടെ തീരത്തെ പാടങ്ങളില്‍ കൃഷിയിറക്കുന്നതിന് കായലില്‍നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ഇവിടെ ഷട്ടര്‍ സ്ഥാപിച്ചത്. പിന്നീട് കൃഷിയില്ലാതായി. കാലപ്പഴക്കത്താല്‍ കേബ്ളുകള്‍ ദ്രവിച്ച് ഷട്ടറുകള്‍ താഴേക്ക് പതിച്ചത് പുഴയുടെ ഒഴുക്കിന് തടസ്സമായി. ഇതോടെ വെള്ളം കറുത്തിരുണ്ടു. പുഴയില്‍ സമൃദ്ധമായിരുന്ന മത്സ്യങ്ങളും ജലജീവികളും അപ്രത്യക്ഷമായി. പുഴയില്‍ ഇറങ്ങിയാല്‍ പകര്‍ച്ചവ്യാധി പിടിപെടുന്ന സ്ഥിതിയായതോടെ ജനങ്ങള്‍ ഭീതിയിലായി. ഇതേതുടര്‍ന്നാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ പുഴ സംരക്ഷണസമിതി ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് ഒന്നിന് പുഴ ശുചീകരണയജ്ഞം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.