മട്ടാഞ്ചേരി: തോപ്പുംപടിയിലെ മത്സ്യസംസ്കരണ ശാലയില്‍നിന്ന് കണ്ടത്തെിയ ഒഡിഷ സ്വദേശികളായ പെണ്‍കുട്ടികളില്‍ പകുതിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയതായി സൂചന. വെള്ളിയാഴ്ച മുഴുവന്‍ പേരുടെയും പരിശോധന പൂര്‍ത്തിയാക്കി. പ്രായപരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. കഴിഞ്ഞദിവസം പള്ളുരുത്തി തോപ്പുംപടി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മത്സ്യസംസ്ക്കരണശാലയില്‍ പണിയെടുക്കുന്ന 43 പെണ്‍കുട്ടികളെ മോചിപ്പിച്ച് പള്ളുരുത്തി പ്രത്യാശാഭവനിലേക്കും കാക്കനാട് ചൈല്‍ഡ് ഹോമിലേക്കും മാറ്റിയത്. എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു മുഴുവന്‍ പേരുടെയും പ്രായ നിര്‍ണയ പരിശോധന. പരിശോധനാഫലം കിട്ടിയാലുടന്‍ ഇവരെ ഒഡിഷയിലേക്ക് തിരികെ അയക്കാനായിരുന്നു അധികൃതരുടെ നീക്കം. എന്നാല്‍, ഇതില്‍ പകുതിപേരും പ്രായപൂര്‍ത്തി എത്താത്തവരായതിനാല്‍ കമ്പനി അധികൃതരുടെയും ഇടനിലക്കാരന്‍െറയും പേരില്‍ മനുഷ്യക്കടത്തിന് കേസെടുക്കേണ്ടിവരും. അതിനാല്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകും. എന്നാല്‍, ഇവരില്‍ പലര്‍ക്കും ഒഡിഷയിലേക്ക് പോകാന്‍ താല്‍പര്യമില്ളെന്നാണ് അറിയുന്നത്. കുട്ടികളെ കടത്തിക്കൊണ്ടുവന്ന് ബാലവേല ചെയ്യിച്ച കുറ്റത്തിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.