നഗരത്തില്‍ നിയമം ലംഘിച്ച് സര്‍വീസ് : 20 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയില്‍

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 20 ഓട്ടോറിക്ഷകള്‍ പിടിയിലായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്് ഹോസ്പിറ്റലിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തയാളുടെ മോട്ടോര്‍ സൈക്ക്ള്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ കേടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതത്തെുടര്‍ന്ന് കടവന്ത്ര, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം, നോര്‍ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടം എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓട്ടോറിക്ഷകള്‍ പിടിയിലായത്. മദ്യപിച്ച് സര്‍വിസ് നടത്തിയ ഓട്ടോ ഡ്രൈവറും പിടിയിലായി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ നടപടി സ്വീകരിച്ചു. റോഡ് നികുതി അടക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും ലൈസന്‍സ് ഇല്ലാതെയും സര്‍വീസ് നടത്തിയവയാണ് പിടിയിലായവയില്‍ ഏറെയും. സിറ്റി പെര്‍മിറ്റില്ലാതെ നഗരത്തില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകളാണ് കൂടുതല്‍ തുക യാത്രക്കാരില്‍നിന്ന് ഈടാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. തൃപ്പുണിത്തുറ, മരട് തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നത്തെി സിറ്റിയില്‍ അനധികൃതമായി സര്‍വിസ് നടത്തുകയാണ് ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വാഹനവകുപ്പിന്‍െറ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. നോര്‍ത്ത് സ്റ്റേഷന്‍ കിക്കേ കവാടത്തില്‍ ചെറിയ ദൂരം ഓട്ടം വിളിച്ചാല്‍ ഓട്ടോ റിക്ഷകള്‍ വരുന്നില്ളെന്ന് പരാതി വ്യാപകമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ അധികൃതര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയത്. ട്രെയിനിറങ്ങി വലിയ ബാഗുകളുമായി വരുന്ന യാത്രക്കാര്‍ ദീര്‍ഘദൂര യാത്രക്കാരാണെന്ന് മനസ്സിലാക്കിയാണ് ഓട്ടം വിളിച്ചാല്‍ പോകുന്നത്. അല്ലാത്തവര്‍ ട്രിപ്പ് വിളിച്ചാല്‍ തിരിഞ്ഞുനോക്കാറില്ളെന്നാണ് യാത്രക്കാരുടെ പരാതി. അംഗീകൃത സ്റ്റാന്‍ഡുകളില്ലാതെ മൂന്നും നാലും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് റോഡ് കൈയേറി നടത്തുന്ന പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടാര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി. ഒ എം.സുരേഷ്കുമാര്‍ അറിയിച്ചു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെടണമെന്നും ഡ്രൈവര്‍മാര്‍ മോശമായി പെരുമാറുകയാണെങ്കില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിമയലംഘകരെ കണ്ടത്തൊന്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരോട് മഫ്ടിയില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്. വാഹനവകുപ്പിന്‍െറ എല്ലാ സ്ക്വാഡുകളും സംയുക്തമായായിരിക്കും പരിശോധന നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.