പൊക്കാളി കൃഷിക്കായി വെള്ളം വറ്റിക്കല്‍: പാടശേഖര കമ്മിറ്റികള്‍ക്ക് സബ്കലക്ടറുടെ നോട്ടീസ്

കൊച്ചി: പൊക്കാളി കൃഷിക്കായി പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതു സംബന്ധിച്ച് ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ പാടശേഖര സമിതിക്ക് നോട്ടീസ് നല്‍കി. നീണ്ടകര ബി. ബ്ളോക്, ഗണപതിക്കാട് ബി ബ്ളോക്ക,് കണക്കടവ് എന്നീ പാടശേഖര കമ്മിറ്റികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. പൊക്കാളി നിലങ്ങളില്‍ നെല്‍കൃഷി നടത്തുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ 15ഓടെ നിലങ്ങളിലെ വെള്ളം വറ്റിക്കാനുള്ള നടപടി ആരംഭിക്കാന്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ പാടശേഖര കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ചില പാടശേഖര കമ്മിറ്റികള്‍ വെള്ളം വറ്റിക്കാന്‍ തയാറായില്ളെന്ന് പരിസരവാസികള്‍ പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് സബ് കലക്ടറുടെ നടപടി. സമയത്തിന് വെള്ളം വറ്റിക്കാത്തത് കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് ചെല്ലാനം കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വെള്ളം വറ്റിക്കുന്നതിന് കാലതാമസം നേരിടാനുള്ള കാരണം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പാടശേഖര കമ്മിറ്റി സെക്രട്ടറിമാരുടെ വിചാരണയും നടത്തിയിരുന്നു. ഈ കമ്മിറ്റിയില്‍ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു. പാടശേഖരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൂമ്പുകള്‍ അടിയന്തരമായി കേടുപാട് തീര്‍ക്കുക, പാടശേഖരത്തിന്‍െറ പുറം ചിറകള്‍ കരിങ്കല്ല് കെട്ടി ബലപ്പെടുത്തുക, പാടശേഖരങ്ങള്‍ക്കിടയിലുള്ള തോടുകള്‍ ആഴംകൂട്ടുക എന്നീ നിര്‍ദേശങ്ങളാണ് അധികൃതര്‍ നിര്‍ദേശിച്ചത്. കാലപ്പഴക്കംചെന്ന മോട്ടോറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.