കുന്നത്തേരി റോഡില്‍ അറവുമാലിന്യം തള്ളുന്നു

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി - കമ്പനിപ്പടി റോഡില്‍ അറവുമാലിന്യം തള്ളല്‍ വ്യാപകമാകുന്നു. വര്‍ഷങ്ങളായി അറവുശാലകളിലെയും കോഴിക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങളും മാലിന്യവും ഈ ഭാഗത്താണ് തള്ളുന്നത്. ഇതുമൂലം തെരുവുനായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ പഞ്ചായത്തധികൃതര്‍ നടപടിയെടുക്കാത്തതാണ് മാലിന്യകേന്ദ്രമായി ചവര്‍പാടം മാറിയത്. ചൂര്‍ണിക്കര പഞ്ചായത്ത് പരിധിക്കു പുറമെ സമീപനഗരങ്ങളില്‍നിന്നും പഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യവും തള്ളുന്നുണ്ട്. മാലിന്യം നിറഞ്ഞതിനാല്‍ റോഡിലൂടെയുള്ള സഞ്ചാരം ദുസ്സഹമായി. തെരുവുനായകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഒറ്റക്കും കൂട്ടമായും എത്തുന്ന ഇവ വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ആക്രമിക്കുന്നുണ്ട്. പ്രദേശത്ത് കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന് എ.ഐ.വൈ.എഫ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് നിഖില്‍ മുട്ടം, ബൈജു ചേലക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.