ഭര്‍ത്താവിന് ഭാര്യയുടെ ക്വട്ടേഷന്‍; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍

കളമശ്ശേരി: ഭാര്യ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചേരാനല്ലൂര്‍ സ്വദേശി അറക്കല്‍ വീട്ടില്‍ ജയ്സണ്‍ (37), പറവൂര്‍ തിരുമുപ്പം കരിക്കാശേരി വീട്ടില്‍ ചാള്‍സ് (30), ചങ്ങനാശേരി വാഴപ്പിള്ളി മൂലയില്‍ ജോസ് ചാക്കോ (26) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പാലമുങ്ങേലിയിലെ യുവതിയുടെ ക്വട്ടേഷനിലാണ് ഭര്‍ത്താവ് മുണ്ടക്കയം നെല്ലിക്കാമണ്ണില്‍ മനീഷിനെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. രജിസ്റ്റര്‍ വിവാഹം ചെയ്ത് കഴിയവെ മനീഷിന്‍െറ അനുമതിയില്ലാതെ പഠിക്കാനെന്ന വ്യാജേന യുവതി ബംഗളൂരുവില്‍ പോയി. അവിടെ വെച്ച് മറ്റുള്ളവരുമായി അവിഹിതബന്ധം ഉണ്ടായതായി യുവതിയുടെ അമ്മയെ അറിയിച്ചതിലെ വിരോധത്തിലാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു. കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണന്‍െറ നേതൃത്വത്തില്‍ എസ്.ഐ ഇ.വി. ഷിബു, എ.എസ്.ഐമാരായ ജയചന്ദ്രന്‍, ജോണ്‍, സി.പി.ഒമാരായ അനില്‍, സിജോ, ജിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.