കെ. കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

പറവൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലെ കെ.ആര്‍. വിജയന്‍ വ്യാപാരസമുച്ചയത്തിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍െറ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള നീക്കം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലിനാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. കെ. കരുണാകരന്‍ കള്‍ചറല്‍ ഫോറത്തിന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ സ്ഥലം വിട്ടുകൊടുത്ത ചെയര്‍മാന്‍െറ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു തടയല്‍. 2012ല്‍ അന്നത്തെ കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ കൊണ്ടുവന്ന പ്രമേയത്തിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിമ സ്ഥാപിക്കുന്നതിനുമുന്നോടിയായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച തുടങ്ങിയത്. വ്യാപാരസമുച്ചയത്തിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ ടാറിങ് പൊളിച്ചുമാറ്റി ചതുരത്തില്‍ കോണ്‍ക്രീറ്റ് മിശ്രിതം ചേര്‍ത്ത് തറ ബലപ്പെടുത്തല്‍ ആരംഭിച്ചതറിഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എത്തി പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ നഗരസഭയുടെ നിര്‍ദേശപ്രകാരമാണ് പ്രവൃത്തി നടത്തുന്നതെന്ന് പറഞ്ഞു. സംഭവം ബഹളത്തില്‍ കലാശിച്ചതോടെ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് സ്ഥലത്തത്തെി നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം സമരക്കാരെ കാണിച്ചു. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷനേതാവ് കെ.എ. വിദ്യാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി. നിഥിന്‍, കൗണ്‍സിലര്‍ കെ. സുധാകരന്‍ പിള്ള എന്നിവര്‍ നിര്‍മാണപ്രവൃത്തിയെ എതിര്‍ത്തു. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതോടെ പറവൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി. പിന്നീട് കൗണ്‍സിലില്‍ അജണ്ട വെച്ച് ചര്‍ച്ച ചെയ്ത ശേഷം നിര്‍മാണം നടത്തിയാല്‍ മതിയെന്ന് ധാരണയാവുകയായിരുന്നു. അതേസമയം, കെ. കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ളെന്നും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.