കാലടി: കാലടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വ്യവസായ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കാനുള്ള താല്‍ക്കാലിക സെക്രട്ടറിയുടെ തീരുമാനം പുന$പരിശോധിക്കുന്നു. ലൈസന്‍സ് ഫീസ് വാങ്ങിയത് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങള്‍ ബഹളംവെച്ചിരുന്നു. ചില എല്‍.ഡി.എഫ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു. തുടര്‍ന്ന്് നടപടി പുന$പരിശോധിക്കാന്‍ പുതുതായി ചുമതലയേറ്റ സെക്രട്ടറിയെ പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തി. മരോട്ടിച്ചുവട് ജനവാസമേഖലയില്‍ ആരംഭിക്കുന്ന ഗ്ളാസ് ഫാക്ടറിക്കെതിരെ ജനങ്ങളുടെ പ്രക്ഷോഭം തുടരുന്നതിനിടെ സെക്രട്ടറി ലൈസന്‍സ് ഫീസ് വാങ്ങുകയായിരുന്നു. ഹൈകോടതിയിലും ഗ്രീന്‍ ട്രൈബ്യൂണലിലും കേസ് നടക്കുന്നതിനിടെ കാലടി പഞ്ചായത്തില്‍ താല്‍ക്കാലിക സെക്രട്ടറിയുടെ ചുമതലയുള്ള ഒക്കല്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഫീസ് വാങ്ങിയത്. സ്ഥാപനത്തിന് തിരക്കിട്ട് ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തില്‍ ദൂരുഹതയുള്ളതായി പ്രതിപക്ഷാംഗങ്ങളായ അല്‍ഫോന്‍സ പൗലോസ്, അജി മണി, പി.വി. സ്റ്റാര്‍ളി, മെര്‍ളി ആന്‍റണി, സ്മിന ഷൈജു, മിനി ബിജു എന്നിവര്‍ ആവശ്യപ്പെട്ടു. സ്വതന്ത്രാംഗം കെ.ടി. എല്‍ദോസ്, വൈസ് പ്രസിഡന്‍റ് ബിജു പി. നായര്‍ എന്നിവരും ഇതിനെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.