ദമ്പതികളെ ആക്രമിച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

മൂവാറ്റുപുഴ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, പായിപ്ര കൃഷ്ണന്‍, കെ.എച്ച്. സിദ്ദീഖ്, ഡോളി കുര്യാക്കോസ്, കെ.എം. സലീം, പി.പി. എല്‍ദോസ്, മുഹമ്മദ് റഫീഖ്, രതീഷ് ചെങ്ങാലിമറ്റം, ടി.എം. എല്‍ദോ, പി.എ. അബ്ദുസ്സലാം, മാത്യൂസ് വര്‍ക്കി, പി.എം. അസീസ്, അബ്രഹാം തൃക്കളത്തൂര്‍, ഷഫീഖ് പുല്ലന്‍, പി.എം. റഫീഖ്, കെ.എസ്. കബീര്‍, അസീസ് പാണ്ട്യാരപ്പിള്ളി, മുഹമ്മദ് ഷാന്‍, അലിയാര്‍ മുളവൂര്‍, ആഷിഖ് ജാന്‍, കെ.പി. ഷമീര്‍, ജിന്‍േറാ ടോമി, പി.എം. ഏലിയാസ്, സി.എം. മന്‍സൂര്‍, ഡിനു ഓലിക്കല്‍, സചിന്‍ ഷാജി, സന്തോഷ്, റിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.