ദേശം കവലയില്‍ ടിപ്പര്‍ ലോറികളുടെ യൂ ടേണ്‍ അപകടം വിതക്കുന്നു

ആലുവ: ടിപ്പറുകളും വലിയ ലോറികളും യഥേഷ്ടം യൂ ടേണ്‍ ചെയ്യുന്നത് സിഗ്നല്‍ ഇല്ലാത്ത ദേശം കവലയില്‍ അപകടം സൃഷ്ടിക്കുന്നു. അങ്കമാലി ഭാഗത്തുനിന്ന് വരുന്ന ലോറികള്‍ ദേശം കവലയിലത്തെി യൂ ടേണ്‍ ചെയ്ത് തിരിച്ച് അങ്കമാലി ഭാഗത്തേക്ക് പോകുന്നത് പതിവാക്കിയതിനാല്‍ ഇവിടെ ചെറുവാഹന യാത്രികരും കാല്‍നടക്കാരും അപകട ഭീഷണിയിലാണ്. ഒരു നിയന്ത്രണവുമില്ലാതെ പാഞ്ഞത്തെുന്ന ടിപ്പറുകള്‍ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളെ മറികടന്ന് നടത്തുന്ന ഈ സാഹസപ്രകടനം നിത്യസംഭവമായിട്ടുണ്ട്. വഴിയോര പച്ചക്കറി മാര്‍ക്കറ്റും മത്സ്യ മാര്‍ക്കറ്റും ഉള്‍പ്പെടെ നിരവധി കടകളുള്ള ഇവിടെ ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്. ജീവന്‍ പണയംവെച്ചാണ് പലരും ദേശീയപാത മുറിച്ചുകടക്കുന്നത്. ടിപ്പര്‍, ലോറി ഡ്രൈവര്‍മാരോട് പരാതി പറഞ്ഞാല്‍ ഭീഷണിയാണ് പലപ്പോഴും മറുപടി. കവലയില്‍ സീബ്രാ ലൈനുകള്‍ പോലുമില്ല. അങ്കമാലി ഭാഗത്തുനിന്നും കാലടിയില്‍ നിന്നും ആലുവയിലേക്ക് വരുന്ന ബസുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും കവലയില്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.