ഷിജിയുടെ ചികിത്സക്ക് നാട്ടുകാര്‍ ഒന്നിച്ചു; ആദ്യദിനം ലഭിച്ചത് ഒരു ലക്ഷം

കൂത്താട്ടുകുളം: വൃക്കകള്‍ തകരാറിലായതിനത്തെുടര്‍ന്ന് പ്രയാസത്തിലായ മണ്ണത്തൂര്‍ കുമ്മാഞ്ചിറയില്‍ സുനോജിന്‍െറ ഭാര്യ ഷിജിയുടെ (34) ചികിത്സക്കായി നാട്ടുകാര്‍ ഒന്നിച്ചു. ഷിജിക്ക് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി തിരുമാറാടി പഞ്ചായത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണത്തിന്‍െറ ആദ്യദിനം ലഭിച്ചത് ഒരു ലക്ഷം രൂപ. 1, 2,3,5 വാര്‍ഡുകളില്‍ ശനിയാഴ്ച നടത്തിയ ഫണ്ട് സമാഹരണത്തിലാണ് ഈ തുക ലഭിച്ചത്. ഞായറാഴ്ചയും സമാഹരണം തുടരും. വൃക്കരോഗത്തത്തെുടര്‍ന്ന് നാലുവര്‍ഷമായി ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിവരുകയാണ്. ശാരീരിക അസ്വസ്ഥതമൂലം ഡയാലിസിസിന് ഇപ്പോള്‍ കഴിയുന്നില്ല. പഞ്ചായത്ത് അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണത്തിനായി അനൂപ് ജേക്കബ് എം.എല്‍.എ (രക്ഷാ.), പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എന്‍. വിജയന്‍ (ചെയ.), ജോണ്‍സണ്‍ വര്‍ഗീസ് (കണ്‍.), കെ.കെ. എബ്രഹാം (ട്രഷ.) എന്നിവരടങ്ങുന്ന ചികിത്സാസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫണ്ട് സമാഹരണത്തിന്‍െറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എന്‍. വിജയന്‍ നിര്‍വഹിച്ചു. എസ്.ബി.ടി കാക്കൂര്‍ ബ്രാഞ്ചില്‍ 63336791902 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: SBTR0000543.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.