കൊച്ചി: ദേശീയ വിരമുക്ത ദിനത്തിന്‍െറ ഭാഗമായി ബുധനാഴ്ച കുട്ടികള്‍ക്ക് വിര നശീകരണത്തിന് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണിത്. ജില്ലയില്‍ 6,80,200 കുട്ടികള്‍ക്കാണ് ഗുളിക വിതരണം ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികളിലൂടെയാണ് ഗുളിക വിതരണം ചെയ്യുക. അഞ്ചുമുതല്‍ 19 വയസ്സുവരെയുള്ളവര്‍ക്ക് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ഗുളികകള്‍ നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ കെയര്‍ സെന്‍ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരാണ് ഗുളിക നല്‍കുക. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ഗുളികകള്‍ അതത് സ്ഥാപനങ്ങളില്‍ എത്തിക്കുന്നത്. ബുധനാഴ്ച ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരമുക്ത ദിനമായ 17ന് ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണം. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിന് ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണെന്നും വിളര്‍ച്ച തടയാനും രോഗ പ്രതിരോധശക്തി, പഠനശേഷി എന്നിവ വര്‍ധിപ്പിക്കാനും വിര മുക്തമാക്കുന്നതിലൂടെ സാധിക്കുമെന്നും ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. ശാന്തകുമാരി പറഞ്ഞു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് വിരമുക്തമാക്കല്‍ പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ നടക്കും. ഡോ. ശിവപ്രസാദ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.