ലോകത്തിന് മുന്നില്‍ കേരളത്തെ അവതരിപ്പിക്കാനുള്ള അവസരം –മുഖ്യമന്ത്രി

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വേദിയാകാനുള്ള അവസരം ലോകത്തിനു മുന്നില്‍ കേരളത്തെ അവതരിപ്പിക്കാനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബറിനകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കം പരിശോധിക്കാനത്തെിയ ഫിഫ സംഘവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിലേത് രാജ്യാന്തര സ്റ്റേഡിയമാണെങ്കിലും ഫിഫ നിഷ്കര്‍ഷിക്കുന്ന രാജ്യാന്തര നിലവാരം കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. കേവലം മൈതാനം മാത്രമല്ല അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ലോകകപ്പിനെ വരവേല്‍ക്കാന്‍ സജ്ജമാകണം. ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി കേരളത്തിന് ലഭിച്ചാല്‍ സംസ്ഥാനത്ത് ഫുട്ബാളിന്‍െറ അഭിവൃദ്ധിക്ക് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഫിഫക്ക് കൈമാറണം. വരുന്ന ഒക്ടോബറില്‍ ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളാ ബ്ളാസ്റ്റേഴ്സിന് കൈമാറുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.