കളമശ്ശേരി: ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റില്‍നിന്ന് പൊതു കാനയിലൂടെ പുറന്തള്ളുന്ന മാലിന്യം നജാത്ത് നഗറില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതായി പരാതി. ആശുപത്രിയിലേതടക്കമുള്ള പ്ളാസ്റ്റിക് മാലിന്യം സംസ്കരിച്ച് പുറന്തള്ളുന്ന മാലിന്യമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതായി പരാതി ഉയര്‍ന്നത്. മാലിന്യത്തിലെ ദുര്‍ഗന്ധം അന്തരീക്ഷ മലിനീകരണത്തിനും ശ്വാസതടസ്സമടക്കം ഗുരുതര രോഗങ്ങള്‍ക്കും വഴിവെക്കുന്നതായും റെസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പല കമ്പനികളിലും ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ളെന്നാണ് ആക്ഷേപം. ചില കമ്പനികള്‍ മാലിന്യം പൊതു കാനകള്‍ വഴി പുറന്തള്ളുകയാണ്. ഇത് ജനവാസകേന്ദ്രങ്ങളിലൂടെയും മുട്ടാര്‍ പുഴയുമായി ബന്ധപ്പെട്ട കാനയിലൂടെയുമാണ് ഒഴുകുന്നത്. ഇത് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല. നജാത്ത് നഗറടക്കം പ്രദേശങ്ങളിലെ കിണറുകളെയും ബാധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.