പറവൂര്‍: വിവിധ ദലിത് സംഘടനകളുടെയും ബി.എസ്.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുടെയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ബാലപസന്നന്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി യാക്കൂബ് സുല്‍ത്താന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് എം.യു. ഹാഷിം, കെ.പി.എം.എസ് വൈസ് പ്രസിഡന്‍റ് സുധീര്‍ കുമാര്‍, വേട്ടുവ മഹാസഭാ ജില്ലാ പ്രസിഡന്‍റ് വി.എം. ശശി, പട്ടികജാതി ഏകോപന സമിതി പ്രസിഡന്‍റ് എം.കെ. ചന്ദ്രന്‍, ഫെഡറേഷന്‍ ഓഫ് എസ്.സി-എസ്.ടി സംസ്ഥാന ഓര്‍ഗനൈസര്‍ എ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കേരള ദലിത് പാന്തേഴ്സ് - കെ.ഡി.പി വടക്കേക്കര സെന്‍റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിത്തൈ ഐ.എച്ച്.ഡി.പി കോളനിയില്‍ നടന്ന അംബേദ്കര്‍ ജന്മദിന സമ്മേളനം ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. ലൈജു മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണി കുഞ്ഞിത്തൈ, സജിത്, എന്‍. സതീശന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എം.എസ് പറവൂര്‍ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ പാര്‍ക്കില്‍ പ്രതിമക്കുമുന്നില്‍ ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടന്നു. യൂനിയന്‍ പ്രസിഡന്‍റ് പ്രഫ. എം. മോഹന്‍ ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. അനില്‍ കുമാര്‍, ടി.വി. ദാമോദരന്‍, എന്‍.എന്‍. കനകന്‍, എ.എ. മഹേശന്‍, ടി.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ദലിത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ അനുസ്മരണസമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോമന്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ്, കൗണ്‍സിലര്‍മാരായ ജലജ രവീന്ദ്രന്‍, ഷീബ പ്രതാപന്‍, രാജേഷ് പുക്കാടന്‍, എം.ജെ. രാജു, ദലിത് കോണ്‍ഗ്രസ് നേതാക്കളായ ഒ. ചന്ദ്രമതിയമ്മ, വി.എന്‍. മധു, ടി.ആര്‍. ഷിജികുമാര്‍, ജോഷി എന്നിവര്‍ സംസാരിച്ചു. പന്തിരുകുല സനാതനധര്‍മ പരിപാലന സംഘം പറവൂര്‍ താലൂക്ക് കമ്മിറ്റി നടത്തിയ ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മദിന സമ്മേളനം പറവൂര്‍ അംബേദ്കര്‍ പാര്‍ക്കില്‍ പറവൂര്‍ എം.എല്‍.എ അഡ്വ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.20 വര്‍ഷമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുകയും കേന്ദ്രഗവണ്‍മെന്‍റിന്‍െറ അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ് ജേതാവുമായ തിലകന്‍ പാനായിക്കുളത്തിനെ സമ്മേളനത്തില്‍ ആദരിച്ചു. പി.എസ്.ഡി.പി സംഘം താലൂക്ക് പ്രസിഡന്‍റ് എം.എസ്. ആറ്റുപുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ലൈജു പി. ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ട്രഷറര്‍ ടി.വി. ദാമോദരന്‍, താലൂക്ക് ജോയന്‍റ് സെക്രട്ടറി പി.കെ. രവി, കെ. സോമന്‍, എം.ശക. അയ്യപ്പന്‍, ടി.എസ്. മുരളി, കെ.കെ. ഷാജി വടക്കുംപുറം, കെ.കെ. കുട്ടപ്പന്‍, എം.കെ. പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.