കൊച്ചി: നടന്‍ നിവിന്‍ പോളിയത്തെുന്നതറിഞ്ഞ് ഉദയകോളനി പരിസരമാകെ ജനനിബിഡമായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രിയതാരത്തെ കാണാന്‍ തിക്കിത്തിരക്കി. കൊച്ചുകുട്ടികള്‍ മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന ഗാനം തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആലപിച്ചു. ഇതിനിടയില്‍ വൈകീട്ട് ആറുമണി കഴിഞ്ഞതോടെ നിവിന്‍ പോളിയത്തെി. അരമണിക്കൂര്‍ നേരം നീണ്ട സൗഹൃദകൂട്ടായ്മയോടെ മുത്തേ പൊന്നിനു സമാപനമായി. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കിയ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ നേതൃത്വത്തിലുള്ള ‘മുത്തേ.. പൊന്നേ..’ ക്യാമ്പിന്‍െറ സമാപനത്തിനാണ് നിവിനത്തെിയത്. കലക്ടര്‍ക്കൊപ്പം ഭാര്യ വിജിലന്‍സ് എസ്.പി ആര്‍. നിശാന്തിനിയും പങ്കെടുത്തു. ഉദയ കോളനിയില്‍ ക്യാമ്പ് വേദിയായ കോണ്‍വെന്‍റ് ഹാളിലേക്കത്തെിയ കലക്ടറെയും നിവിനെയും ഹര്‍ഷാരവത്തോടെയാണ് കുട്ടികള്‍ വരവേറ്റത്. എല്ലാവരെയും കാണാനും ഇവിടെ വരാനും കഴിഞ്ഞതില്‍ സന്തോഷമറിയിച്ച് നിവിന്‍ ഇരുന്നപ്പോഴേക്കും കുട്ടികള്‍ക്ക് നിവിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമൊരുങ്ങി. ആദ്യ ഊഴം ലഭിച്ച വിനീത നാണത്തോടെ അടുത്തത്തെി നിവിന് ഹസ്തദാനം നല്‍കി ഒന്നും ചോദിക്കാതെ മടങ്ങി. പിന്നാലെയത്തെിയ പാര്‍ഥിപന്‍െറ ചോദ്യം സാമൂഹിക മാറ്റത്തിനുതകുന്ന കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതെന്തേ എന്നായിരുന്നു. ചെറുപ്പം മുതലേ അഭിനയത്തില്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യവുമായാണ് സൂര്യനന്ദനയത്തെിയത്. ഒടുവില്‍ മുത്തേ പൊന്നേ എന്ന ഗാനം കൊച്ചുകുട്ടികള്‍ ഈണത്തില്‍ പാടുന്നതും കേട്ടശേഷം അവര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് നിവിന്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.