പറവൂര്‍: പറവൂര്‍ മേഖലയിലെ ഡ്രൈവിങ് സ്കൂളുകളില്‍ യോഗ്യതയും അംഗീകാരവും ഇല്ലാത്തവരെ പരിശീലകരായി വെച്ച് ക്ളാസ് നടത്തുന്നതായി പരാതി. ഇതുസംബന്ധിച്ച് പലപ്പോഴായി അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടും നടപടിയില്ലത്രേ. പറവൂര്‍ ജോയന്‍റ് ആര്‍.ടി.ഒയുടെ കീഴില്‍ 30ലേറെ ഡ്രൈവിങ് സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക സ്കൂളുകളിലും സാധാരണ ഡ്രൈവിങ് പാസായവരാണ് പരിശീലനം നല്‍കുന്നത്. ഇത് നിയമലംഘനമാണെങ്കിലും ഉദ്യോഗസ്ഥരും സ്കൂള്‍ ഉടമകളും തമ്മിലെ പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഐ.ടി.ഐ പാസായവരും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 20 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പരിശീലനം നല്‍കാന്‍ അനുവാദമുള്ളത്. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ് സ്കൂളില്‍ പരിശീലനം നേടിയവരുമാകണം. എന്നാല്‍, ഇതൊന്നും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. പരിശീലകരുടെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ച് അഞ്ചും ആറും വാഹനങ്ങള്‍ പരിശീലിപ്പിക്കുകയാണ്. സ്കൂള്‍ ഉടമകളും അടുപ്പക്കാരുമാണ് പരിശീലനം നല്‍കുന്നതും ലൈസന്‍സ് ടെസ്റ്റിന് കൊണ്ടുവരുന്നതും. പരിശീലനം കൊടുക്കുന്ന വാഹനങ്ങളെ സംബന്ധിച്ച് ലൈസന്‍സില്‍ ചേര്‍ക്കണമെന്നാണ് നിയമെങ്കിലും പാലിക്കപ്പെടുന്നില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഷെഡും പരിശീലനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് നല്‍കാന്‍ റൂമുകളും വേണം. എന്നാല്‍, ഇതും പാലിക്കപ്പെടുന്നില്ല. അംഗീകാരമില്ലാത്തവരെ വെച്ച് ഡ്രൈവിങ് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് പറവൂരിലെ മിനി ഡ്രൈവിങ് സ്കൂള്‍ ഉടമ എന്‍.വി. ജോയി ജില്ലാ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് പരാതി നല്‍കി. പറവൂരില്‍ ഏഴ് സ്കൂളുകളില്‍ മാത്രമെ അംഗീകാരമുള്ള പരിശീലകര്‍ ഉള്ളൂവെന്ന് പരാതിയില്‍ പറയുന്നു. ആര്‍.ടി.ഒ, പറവൂര്‍ ജോ. ആര്‍.ടി.ഒ എന്നിവര്‍ക്കും കോപ്പി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.