ചെങ്ങമനാട്: ദേശം റൂബെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ചെങ്ങമനാട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. പെരിയാറിന്‍െറ കൈവഴികളിലും ഇറിഗേഷന്‍ പദ്ധതികളിലും മറ്റും രാസമാലിന്യം ഒഴുക്കുന്നതായി നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പുത്തന്‍തോട് ജനകീയ സമര സമിതിയുടെ പരാതിയത്തെുടര്‍ന്നാണ് നടപടി. കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്ന് റബറിന്‍െറയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ ചെങ്ങല്‍ത്തോട്ടിലും കൈവഴികളിലും ഒഴുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കാലങ്ങളായി സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, വിവിധ സന്നദ്ധ സംഘടനകളടക്കം പലഘട്ടങ്ങളില്‍ പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അടുത്തിടെ വേലിയേറ്റ സമയത്ത് രൂക്ഷമായ തോതില്‍ മാലിന്യം ഒഴുക്കിയതോടെ പുതുവാശ്ശേരി, പുത്തന്‍കടവ്, പനയക്കടവ്, കമ്പനിക്കടവ്, പുത്തന്‍തോട്, കുന്നിശ്ശേരി എന്നിവിടങ്ങളിലും ചെങ്ങമനാട് നമ്പര്‍വണ്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കുറുപ്പനയം, അമ്പലച്ചിറ, മാങ്ങാമ്പിള്ളിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും, കിണറുകളിലും മാലിന്യം എത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ണ് പുത്തന്‍തോട് കേന്ദ്രീകരിച്ച് നാട്ടുകാര്‍ ജനകീയ സമര സമിതിക്ക് രൂപം നല്‍കിയത്. സമരത്തിന്‍െറ മുന്നോടിയായി അന്‍വര്‍സാദത്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍, ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്ത് സെക്രട്ടറിമാര്‍, താലൂക്ക് തഹസില്‍ദാര്‍, ജില്ലാ റൂറല്‍ എസ്.പി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് അടക്കമുള്ള അധികാരികള്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട ഭീമഹരജി സമര്‍പ്പിക്കുകയുണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ചെങ്ങമനാട് പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.