ആലപ്പുഴ: രാജ്യത്തെ 90 ശതമാനം തൊഴിലാളികളും നിയമ പരിരക്ഷക്ക് പുറത്താണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍ 42ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്കായി തീറെഴുതി. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും കുത്തകകളാണ്. സാധാരണക്കാരുടെ വായ്പക്ക് കുടിശ്ശിക വരുത്തിയാല്‍ ജപ്തി ഭീഷണി മുഴക്കുന്ന സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ കോടികള്‍ കുടിശ്ശിക വരുത്തിയാലും കണ്ടില്ളെന്ന് നടിക്കുകയാണ്. സമൂഹത്തിന്‍െറ ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തവരാണ് ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ആര്‍. സുരേഷ് രക്തസാക്ഷി പ്രമേയവും കെ.എല്‍. ബെന്നി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആദ്യകാല പ്രവര്‍ത്തകരെ പി. തിലോത്തമന്‍ എം.എല്‍.എ ആദരിച്ചു. ഭാവി പ്രവര്‍ത്തന പരിപാടി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസും ബജറ്റ് ബി.ആര്‍. പ്രകാശനും പ്രമേയം കെ. ശിവപാലനും അവതരിപ്പിച്ചു. എ. ശിവരാജന്‍, കെ.എം. ചന്ദ്രശര്‍മ, പി. ജ്യോതിസ്, അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. ജി. കൃഷ്ണപ്രസാദ്, അഡ്വ. വി. മോഹന്‍ദാസ്, വി.എം. ഹരിഹരന്‍, ഡി. ഹര്‍ഷകുമാര്‍, അഡ്വ. എന്‍.പി. കമലാധരന്‍, കെ.പി. പുഷ്കരന്‍, വി.ജെ. ആന്‍റണി, ഡി.പി. മധു, എസ്. തങ്കമണി എന്നിവര്‍ സംസാരിച്ചു. കെ.എസ്. വാസന്‍ സ്വാഗതവും പി.കെ. സദാശിവന്‍പിള്ള നന്ദിയും പറഞ്ഞു. ആലപ്പി സൈക്കിള്‍ അസംബ്ളി സൊസൈറ്റിയുടെ സ്ഥലം വില്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി കാനം രാജേന്ദ്രന്‍ (പ്രസി.), ടി. പുരുഷോത്തമന്‍ (വര്‍ക്കിങ് പ്രസി.), പി.വി. സത്യനേശന്‍ (ജന. സെക്ര.), വി.എം. ഹരിഹരന്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.