അരൂര്‍: എഴുപുന്ന കാക്കത്തുരുത്തില്‍ വോട്ട് ചെയ്യാന്‍ ബൂത്തില്ല. എല്ലാവരെയും വോട്ട് ചെയ്യിക്കാന്‍ ഘോഷയാത്രയും വോട്ടുയാത്രയും ബോധവത്കരണ പരിപാടികളും വ്യാപകമാക്കുമ്പോഴും അറുനൂറോളം വോട്ടുള്ള കായല്‍ത്തുരുത്തായ കാക്കത്തുരുത്തില്‍ പോളിങ് ബൂത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും അനുവദിക്കപ്പെട്ടിട്ടില്ല. എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിന്‍െറ ഭാഗമായ ഇവിടെ 212 വീടുണ്ട്. ഇവിടെ ബൂത്ത് അനുവദിക്കണമെന്നാവശ്യത്തിന് തെരഞ്ഞെടുപ്പുകാലത്തോളം പഴക്കവുമുണ്ട്. എരമല്ലൂര്‍ ദേശീയപാതയിലെ സാന്താക്രൂസ് സ്കൂളിലാണ് കാക്കത്തുരുത്തുകാര്‍ വോട്ട്ചെയ്യാന്‍ എത്തേണ്ടത്. തിരക്കേറെയുള്ള നാലുവരിപ്പാത മറികടക്കാന്‍തന്നെ വോട്ടര്‍മാര്‍ പ്രയാസപ്പെടും. വള്ളങ്ങളില്‍ കായല്‍ കടന്ന് എരമല്ലൂരില്‍ കടത്തിറങ്ങി ഓട്ടോയില്‍ കയറി ബൂത്തിലത്തൊന്‍ ഓരോ വോട്ടറും വ്യക്തിപരമായി മുടക്കേണ്ട സംഖ്യ കുറഞ്ഞത് 50 രൂപയാണ്. ശാരീരിക അവശത ഉള്ളവര്‍പോലും വോട്ട് ചെയ്യാന്‍ മടികാണിക്കരുതെന്ന് വാശിപിടിക്കുന്ന ഇലക്ഷന്‍ കമീഷന്‍ തുരുത്തുവാസികളുടെ വോട്ട് ചെയ്യാനുള്ള കഷ്ടപ്പാട് അറിയുന്നില്ല. വോട്ടുദിനത്തില്‍ അധികമായി വള്ളങ്ങള്‍ അനുവദിക്കാനും വാഹനസൗകര്യം ഏര്‍പ്പെടുത്താനും ഇലക്ഷന്‍ കമീഷന്‍ ഇതുവരേം തയാറായിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.