മഴയും കാറ്റും; കോതമംഗലം മേഖലയില്‍ വ്യാപകനാശം

കോതമംഗലം: വേനല്‍ മഴക്കൊപ്പമത്തെിയ ശക്തമായ കാറ്റില്‍ പിണ്ടിമന, വെണ്ടുവഴി, നെല്ലിക്കുഴി, ചുവപ്പന്‍കുന്ന്, മുന്നൂറ്റിപ്പതിനാല്, തങ്കളം പ്രദേശങ്ങളില്‍ വ്യാപകനാശം. ഒരു വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു. വ്യാപക കൃഷിനാശവുമുണ്ട്. പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയുണ്ടായ ശക്തമായ കാറ്റില്‍ പിണ്ടിമന മാലിപ്പാറ കോന്നാട്ട് ജോണിയുടെ വീടിനുമുകളില്‍ തെങ്ങുവീണ് മേല്‍ക്കൂരയും ഭിത്തിയുമടക്കം പൂര്‍ണമായി തകര്‍ന്നു. അപകടസമയത്ത് വീട്ടിനുള്ളില്‍ ജോണിയുടെ ഭാര്യ റീന ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. മുത്തംകുഴി മുതിരമാലി നാരായണന്‍െറയും വെറ്റിലപ്പാറ പടപ്പാനി പാപപ്പച്ചന്‍െറയും വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. രാമല്ലൂര്‍ കരിങ്ങഴകോട്ടക്കല്‍ സ്റ്റീഫന്‍െറ വീടിനോടുചേര്‍ന്ന കൃഷിയിടത്തിലെ മുന്നൂറോളം ഏത്തവാഴയും ജാതിയടക്കം ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു. വെണ്ടുവഴി ഏഴാംതറ കാവിന് സമീപം ചെങ്ങമനാട്ട് സജിയുടെ അഞ്ഞൂറോളം വാഴ നശിച്ചു. അയിരൂര്‍പാടം മുടവനകുന്നേല്‍ ജോസിന്‍െറ 400 വാഴയും കാറ്റില്‍ നശിച്ചു. വാതപ്പിള്ളി സുരയുടെ നൂറ് വാഴയും രാജന്‍െറ നൂറ്റിയമ്പത് വാഴയും നശിച്ചു. വെറ്റിലപ്പാറ തുമ്പേല്‍ ബേബി, സ്കറിയ, അറയാനിക്കല്‍ കുര്യന്‍ എന്നിവരുടെ റബ്ബര്‍, വാഴ, ആഞ്ഞിലി, പ്ളാവ് എന്നിവയും കാറ്റില്‍ ഒടിഞ്ഞുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.