പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന്‍ അഞ്ചുമുതല്‍ 30 വരെ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്തിനെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. അഞ്ചിന് രാവിലെ 8.30ന് മുടിക്കല്‍ റീം ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം വലിയ ഖാദിയും ദക്ഷിണ കേരള ജം ഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. മദ്യപാനം ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സമൂഹത്തെ ബോധവത്കരിക്കുന്ന കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ഭവനസന്ദര്‍ശനം, കച്ചവടസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്വാഡുകള്‍, പൊലീസ്-എക്സൈസ് വകുപ്പിന്‍െറ സഹകരണത്തോടെ ബോധവത്കരണ ക്ളാസ്, കൗണ്‍സലിങ്, ഡി-അഡിക്ഷന്‍ ചികിത്സ, സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണം, പൊതുജന പങ്കാളിത്തത്തോടെ നിയമപരമായ ഇടപെടലുകള്‍ തുടങ്ങിയവ കാമ്പയിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപതോളം ജമാഅത്തുകളെയും യുവജന കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിയാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. മഹല്ലുകള്‍ മനുഷ്യനന്മക്ക് എന്ന പേരില്‍ മഹല്ല് ഭാരവാഹികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ശില്‍പശാലയും സംഘടിപ്പിക്കും. ‘മഹല്ലുകളുടെ ബാധ്യതയും സാധ്യതയും’ വിഷയത്തില്‍ എറണാകുളം അറബിക് അക്കാദമി ഡയറക്ടര്‍ ഹുസൈന്‍ ബദ്രി ചര്‍ച്ചക്ക് നേതൃത്വം നല്‍കും. എന്‍.എല്‍.പി പരിശീലകനും സമസ്ത തദ്രീബ് ഡയറക്ടറുമായ എസ്.വി. മുഹമ്മദാലി കണ്ണൂര്‍ കാമ്പയിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.