ഫ്ളാറ്റ് നിര്‍മാണം ജീവിതം വഴിമുട്ടിക്കുന്നതായി പരാതി

പനങ്ങാട്: വന്‍കിട ഫ്ളാറ്റ് നിര്‍മാണം ജീവിതം വഴിമുട്ടിക്കുന്നുവെന്ന് പരിസരവാസികളുടെ പരാതി. പനങ്ങാട് നിര്‍മാണം പുരോഗമിക്കുന്ന ഫ്ളാറ്റ് നിര്‍മാണത്തിനെതിരെയാണ് പരിസരവാസികളായ പുളിമൂട്ടില്‍ പി.വി. യേശുദാസ്, ബെനഡിക്ട്, പി.ആര്‍. ആന്‍റണി എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്. ഇതുകൂടാതെ മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ക്കും ഇവര്‍ പരാതിനല്‍കിയിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമായി തങ്ങളുടെ വീടുകളുടെ ചുമരുകള്‍ വീണ്ടുകീറുന്നതായും വേണ്ടത്ര കെട്ടിമറക്കാത്തത്തിനാല്‍ സിമന്‍റുപൊടി മൂലം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എന്നും അസുഖംവരുന്നതായുമാണ് പരാതി. ഫ്ളാറ്റിന്‍െറ നിര്‍മാണത്തത്തെുടര്‍ന്ന് നാശം സംഭവിച്ച മൂന്നു വീടുകളുടെ കേടുപാടുകള്‍ തീര്‍ത്തുകിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ ആര്‍.ഡി.ഒക്ക് പരാതിനല്‍കിയിരുന്നു. ഹൈകോടതിയെയും സമീപിച്ചു. അതേതുടര്‍ന്ന് ഫെബ്രുവരി 23ന് ഫ്ളാറ്റുപണി നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവിട്ടെങ്കിലും കേടുപാടുകള്‍ തീര്‍ത്തുകൊടുക്കാമെന്ന ഉറപ്പില്‍ നിര്‍മാതാക്കള്‍ നിര്‍മാണാനുമതി വാങ്ങുകയായിരുന്നു. തുടര്‍ന്ന്, പഞ്ചായത്ത് അസി. എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ നാശനഷ്ടം വിലയിരുത്തി കേടുപാട് തീര്‍ക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ കുമ്പളം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. പഞ്ചായത്ത് സെക്രട്ടറി ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏഴുദിവസത്തെ സമയംകൂടി അനുവദിക്കുകയുമായിരുന്നു. എന്നാല്‍, ഈ കാലാവധി അവസാനിക്കാന്‍ ഒരുദിവസംമാത്രം അവശേഷിക്കെ ഫ്ളാറ്റുടമകളുടെ ഭാഗത്തുനിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നോ ഒരു നീക്കവുമുണ്ടായിട്ടില്ളെന്ന് പരാതിക്കാര്‍ പറയുന്നു. ഇതത്തേുടര്‍ന്ന്, പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം നിര്‍മാണം തടയുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.