കൊച്ചി: പുറംലോകത്തെ വിസ്മയക്കാഴ്ചകളിലേക്ക് ആദ്യമായാണ് അവര്‍ ഒന്നിച്ചത്തെിയത്. വിസ്മയം പിന്നീട് സന്തോഷത്തിനും ആഘോഷങ്ങള്‍ക്കും വഴിമാറി. ലോക ഓട്ടിസം ബോധവത്കരണ ദിനമായ ബ്ളൂ ഡേയുടെ ഭാഗമായി ജില്ലാ ഭരണകൂടവും സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍റിച്ച്മെന്‍റും ചേര്‍ന്നാണ് ഓട്ടിസം ബാധിച്ചതും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്ക് ഒരു ദിവസമെങ്കിലും അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രവും ഭക്ഷണവും നല്‍കുകയും അവര്‍ ആഗ്രഹിക്കുന്ന വിനോദ പരിപാടികളിലും പങ്കെടുപ്പിക്കുകയും ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. കലൂര്‍ കഫര്‍ണാം ട്രസ്റ്റിലെ 65 കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്. സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍റിച്ച്മെന്‍റിന്‍െറ ചെയര്‍പേഴ്സണ്‍ ഡോ. മേരി അനിതയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സമൂഹത്തിലെ മറ്റ് കുട്ടികള്‍ക്ക് ലഭിക്കുന്ന ജീവിത സാഹചര്യം അന്യമാക്കപ്പെട്ട ഈ കുട്ടികള്‍ക്കൊപ്പം ഒരുദിവസം മുഴുവന്‍ ചെലവഴിക്കാന്‍ ജില്ലാ കലക്ടറും കുടുംബവുമുണ്ടായിരുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ഷര്‍ട്ടും പാന്‍റ്സും ജീന്‍സുമൊക്കെ വാങ്ങാന്‍ ലഭിച്ച അവസരം ഈ കുരുന്നുകള്‍ക്ക് പുതിയ അനുഭവമായി. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ചോദിച്ചറിഞ്ഞ് സാധിച്ച്കൊടുക്കാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യവും ഭാര്യ നിശാന്തിനിയും മകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വസ്ത്രങ്ങള്‍ വാങ്ങിയശേഷം നേരെ സെന്‍ട്രല്‍ മാളിലേക്ക്. മാളില്‍ വന്നിറങ്ങിയ കുട്ടികളെ ഓരോരുത്തരെയും ശ്രദ്ധാപൂര്‍വം മുകളിലത്തെിക്കുന്നതിനും മറ്റുമായി വളന്‍റിയര്‍മാര്‍. നടക്കാന്‍ വയ്യാത്തവരെ കൈയിലെടുത്തും വീല്‍ചെയറിലിരുത്തിയുമാണ് അകത്തത്തെിച്ചത്. ഡി.സി.പി അരുണ്‍ ആര്‍.ബി കൃഷ്ണയും കുട്ടികളെ കാണാനത്തെി. രണ്ടാം നിലയിലായിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് കഴിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി പൊക്കം കുറഞ്ഞ കസേര ഏര്‍പ്പെടുത്തി. കൂട്ടത്തില്‍ ഏറ്റവും കാര്യപ്രാപ്തിയുള്ളതു മൂര്‍ത്തിക്കാണെന്ന് ടീച്ചര്‍മാര്‍. കൂട്ടത്തില്‍ ഏറ്റവും കുഞ്ഞനായ ഉണര്‍വിന് ഭക്ഷണം നല്‍കുന്നത് മൂര്‍ത്തിയാണ്. ഉണര്‍വിന് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ കലക്ടര്‍ രാജമാണിക്യം സാറും തന്നോടൊപ്പം വന്ന് നില്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. താമസിയാതെ കലക്ടറും ഭാര്യ നിശാന്തിനിയും അവര്‍ക്കൊപ്പമത്തെി. എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോയും എടുപ്പിച്ച് മൂര്‍ത്തി. ഭക്ഷണം കഴിച്ചശേഷം സിനിമക്ക് കയറി. 70 ഓളം ടിക്കറ്റുകള്‍ നേരത്തേ ബുക്ക് ചെയ്തിരുന്നു. കുങ്ഫു പാന്‍ഡ എന്ന ത്രീഡി ചിത്രമാണ് കുട്ടികളെ കാണിച്ചത്. കുട്ടികളുടെ ഇഷ്ടത്തിന് മുന്‍ഗണന നല്‍കുകയും ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്കരണവുമാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഡോ. മേരി അനിത പറഞ്ഞു. സിറ്റി പൊലീസ്, സെന്‍ട്രല്‍ മാള്‍, സെന്‍ട്രല്‍ സ്ക്വയര്‍ എന്നിവരുടെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.