മൂവാറ്റുപുഴയില്‍ പിടിയിലായ സംഘം വിറ്റത് ലക്ഷക്കണക്കിന് കുപ്പി വ്യാജ വിദേശമദ്യം

നെടുമ്പാശ്ശേരി: കഴിഞ്ഞ തിങ്കളാഴ്ച മൂവാറ്റുപുഴയില്‍ എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ പിടിയിലായ വ്യാജ വിദേശമദ്യ നിര്‍മാണസംഘം സംസ്ഥാനത്ത് വിറ്റഴിച്ചത് ലക്ഷക്കണക്കിന് കുപ്പി വ്യാജമദ്യം. അറസ്റ്റിലായ മൂവാറ്റുപുഴ ഏനാനെല്ലൂര്‍ സ്വദേശി അരുണ്‍ (33), പട്ടാമ്പി സ്വദേശി ഹരി എന്ന ശ്രീകുമാര്‍ (36) എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് വില്‍പനയെക്കുറിച്ച വിവരം ലഭിച്ചത്. മൂവാറ്റുപുഴയിലും പരിസരത്തും വ്യാജമദ്യം വിറ്റഴിക്കാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിരുന്നു. പറവൂര്‍ സ്വദേശിയായ സന്തോഷാണ് വ്യാജമദ്യം ഉണ്ടാക്കാനും വിതരണം ചെയ്യാനും ഇവരുടെ കൂടെ പ്രവര്‍ത്തിച്ചത്. ഇയാള്‍ ഒളിവിലാണ്. വളരെനേരത്തേ മുതല്‍ സംസ്ഥാനാന്തര സ്പിരിറ്റ് മാഫിയയുടെ പ്രധാനകണ്ണിയായി പ്രവര്‍ത്തിക്കുന്നയാളാ ണിത്. സ്പിരിറ്റും വ്യാജമദ്യമുണ്ടാക്കാനുളള മറ്റ് വസ്തുക്കളും കോയമ്പത്തൂരില്‍നിന്ന് സന്തോഷാണ് എത്തിച്ചിരുന്നത്. നേരിട്ട് സ്പിരിറ്റ് കൊണ്ടുവന്ന് വിറ്റാല്‍ കാര്യമായ ലാഭമുണ്ടാകില്ളെന്ന് മനസ്സിലാക്കിയാണ് ഇവര്‍ ഒ.പി.ആര്‍, മക്ഡ്വല്‍ എന്നീ മദ്യക്കമ്പനികളുടെ വ്യാജ ലേബലും ബിറേജസ് കോര്‍പറേഷന്‍െറ വ്യാജ ഹോളോഗ്രാമും ഉപയോഗപ്പെടുത്തി വ്യാജമദ്യം നിര്‍മിച്ച് വിറ്റത്. കുപ്പിക്ക് 150 രൂപയാണ് ഈടാക്കിയിരുന്നത്. പിടിയിലായ ശ്രീകുമാറില്‍നിന്ന് പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുളള വാഹനം പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പിയില്‍ ഒരാളില്‍നിന്ന് നാലുകുപ്പി വ്യാജ വിദേശമദ്യം പിടിച്ചെടുത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അരുണിന്‍െറ വീട്ടില്‍ വ്യാജമദ്യനിര്‍മാണ യൂനിറ്റ് കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.