മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാള്‍ കൊടിയേറി

കാലടി: മലയാറ്റൂര്‍ കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും പുതുഞായര്‍ തിരുനാളിന് കൊടിയേറി. കുരിശുമുടിയില്‍ റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ട് കൊടിയേറ്റി. കുര്‍ബാന നടന്നു. സെന്‍റ് തോമസ് പള്ളിയില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൊടിയേറ്റി. വെള്ളിയാഴ്ച സെന്‍റ് തോമസ് പള്ളിയില്‍ രാവിലെ 5.30ന് ആരാധന, ആറിന് കുര്‍ബാന, പ്രസംഗം, തിരുസ്വരൂപം വെഞ്ചെരിപ്പ്. വൈകുന്നേരം അഞ്ചിന് കുര്‍ബാന, പ്രസംഗം. കുരിശുമുടിയില്‍ രാവിലെ കുര്‍ബാന, പ്രസംഗം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ബിഷപ് മാര്‍ ഗ്രേഷ്യന്‍ കാര്‍മികത്വം വഹിക്കും. കുരിശുമുടിയില്‍ രാവിലെ കുര്‍ബാന, പ്രസംഗം എന്നിവക്ക് ഫാ. ജോഷി കളപ്പറമ്പത്ത് നേതൃത്വം നല്‍കും. പുതുഞായര്‍ തിരുനാളില്‍ സെന്‍റ് തോമസ് പള്ളിയില്‍ രാവിലെ പത്തിന് തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണ്‍സണ്‍ പാലിയേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വില്‍സണ്‍ തറയില്‍ വചനസന്ദേശം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.