ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റ്:കോതമംഗലം സെന്‍റ് ജോര്‍ജ് കുതിപ്പ് തുടങ്ങി

കൊച്ചി: എറണാകുളം ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് കുതിപ്പ് തുടങ്ങി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച തുടങ്ങിയ മീറ്റില്‍ 15 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 231 പോയന്‍റാണ് സെന്‍റ് ജോര്‍ജ് കരസ്ഥമാക്കിയത്. ഒമ്പത് സ്വര്‍ണവും 16 വെള്ളിയും ആറുവെങ്കലവും ഉള്‍പ്പെടെ 204 പോയന്‍റുമായി കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്്. 76 പോയന്‍റുമായി തുറവൂര്‍ എം.എ.എച്ച്.എസും ആലുവ സെന്‍റ് സേവ്യേഴ്സ് കോളജുമാണ് മൂന്നാം സ്ഥാനത്ത്. കോതമംഗലം എം.എ കോളജ്, എറണാകുളം സെന്‍റ് തെരേസാസ് എന്നിവര്‍ 47 പോയന്‍റുമായി നാലാമതുണ്ട്. അണ്ടര്‍ -14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേഴ്സിക്കുട്ടന്‍ അക്കാദമി, അണ്ടര്‍-16,18 വിഭാഗങ്ങളില്‍ സെന്‍റ് ജോര്‍ജ് കോതമംഗലം, അണ്ടര്‍ -20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം സെന്‍റ് തെരേസാസ് എന്നിവരാണ് മുന്നില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്‍റ് ജോര്‍ജ്് കോതമംഗലം (അണ്ടര്‍-14), മാര്‍ ബേസില്‍ കോതമംഗലം (അണ്ടര്‍-16, അണ്ടര്‍-18), കോതമംഗലം എം.എ കോളജ് (മെന്‍-അണ്ടര്‍-20) എന്നിവരാണ് ആദ്യ സ്ഥാനത്തുള്ളത്. ആദ്യദിനം 13 പുതിയ റെക്കോഡുകള്‍ക്കും മഹാരാജാസ് ഗ്രൗണ്ട് സാക്ഷിയായി. ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്‍െറ കാല്‍നൂറ്റാണ്ട് പഴക്കമുള്ള മീറ്റ് റെക്കോഡ് തകര്‍ത്ത കോതമംഗലം സെന്‍റ് ജോര്‍ജിലെ വിനിത ബാബു ആദ്യദിനത്തെ താരമായി. 1.53 മീറ്ററായിരുന്നു വിനിതയുടെ ചാട്ടം. കോതമംഗലം എം.എ കോളജിലെ അശ്വതി ഷാജനും 1.53 മീറ്റര്‍ ചാടി നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തിയെങ്കിലും കുറഞ്ഞ അവസരം ഉപയോഗിച്ചതിനാല്‍ റെക്കോഡ് വിനിതയുടെ പേരിലായി. അണ്ടര്‍ -20 വിഭാഗത്തില്‍ 1990ല്‍ ബോബി അലോഷ്യസ് സ്ഥാപിച്ച ഒന്നരമീറ്ററെന്ന റെക്കോഡ് പഴങ്കഥയായി. നവദര്‍ശന്‍ അക്കാദമിയുടെ ഗായത്രി ശിവകുമാര്‍ അണ്ടര്‍- 16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.51 മീറ്റര്‍ ചാടി പുതിയ റെക്കോഡ് നേട്ടം കുറിച്ചു. മറ്റു റെക്കോഡ് നേട്ടക്കാര്‍: അണ്ടര്‍ -14 പെണ്‍, 600 മീറ്റര്‍-എ എസ് സാന്ദ്ര (ഒരുമിനിറ്റ് 40.30 സെക്കന്‍ഡ്, മേഴ്സിക്കുട്ടന്‍ അക്കാദമി), ട്രയാത്തലണ്‍ -ആദിത്യ സന്തോഷ ് (1757 പോയന്‍റ് , മാര്‍ ബേസില്‍ കോതമംഗലം), 4-100 റിലേ, (54.60 സെക്കന്‍ഡ്, സെന്‍റ് ജോര്‍ജ് കോതമംഗലം), അണ്ടര്‍ -16 പെണ്‍: 100 മീറ്റര്‍- സോഫിയ സണ്ണി (12.50 സെക്കന്‍ഡ്, മാര്‍ ബേസില്‍), അണ്ടര്‍ -18 പെണ്‍- 3000 മീറ്റര്‍, പി.ആര്‍. അലീഷ (10 മിനിറ്റ് 11.60 സെക്കന്‍ഡ്, മേഴ്സിക്കുട്ടന്‍ അക്കാദമി). അണ്ടര്‍ -20 പെണ്‍: 800 മീറ്റര്‍, ഒലീവിയ ആന്‍ മരിയ തോമസ് (2 മിനിറ്റ്, 18.10 സെക്കന്‍ഡ്). അണ്ടര്‍ -16 ആണ്‍ 100 മീറ്റര്‍-എബിന്‍ ജോസ് (11.20 സെക്കന്‍ഡ്, മാര്‍ ബേസില്‍ കോതമംഗലം). അണ്ടര്‍ -18 ആണ്‍ 3000 മീറ്റര്‍-അഭിജിത് കെ. പ്രസാദ് (9 മിനിറ്റ് 17.70 സെക്കന്‍ഡ്, സെന്‍റ് ജോര്‍ജ് കോതമംഗലം). അണ്ടര്‍ -20 ആണ്‍: 100 മീറ്റര്‍: എം. ജോസഫ് ജോ (10.60 സെക്കന്‍ഡ്, സെന്‍റ് ആല്‍ബര്‍ട്സ് കോളജ് എറണാകുളം). ജില്ലയിലെ 29 സ്ഥാപനങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും. ജില്ലാ മിനി അത്ലറ്റിക് മീറ്റിന് ഇതേവേദിയില്‍ ബുധനാഴ്ച തുടക്കമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.