സമര നടുവില്‍ ഡി.ഇ.ഒ ഓഫിസ്

കോതമംഗലം: മാമലക്കണ്ടം ഹൈസ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് ബുധനാഴ്ച പിന്തുണയുമായി വിവിധ സംഘടനകളുടെ പ്രകടനങ്ങള്‍. രാവിലെ ഏഴോടെ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് സമരക്കാരെ കണ്ട് പിന്തുണ അറിയിച്ച് മടങ്ങി. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഡി.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ആദ്യം മാര്‍ച്ച് പൊലീസ് റവന്യൂ ടവര്‍ കവാടത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സമരക്കാരെ കടത്തിവിട്ടു. പ്രകടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി നേതൃത്വത്തില്‍ നടന്ന പ്രകടനം സോമന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബി.ജെ.പി പ്രകടനം മണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.ഡി.പി ജില്ലാ സെക്രട്ടറി വി.എം. അലിയാര്‍, മഹിളാ സംഘം ഏരിയ സെക്രട്ടറി റഷീദ സലീം, പി.കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായത്തെി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അസീസ് റാവുത്തര്‍, കെ.എ. ജോയി, സി.എസ്. നാരായണന്‍ നായര്‍, പി.കെ. ബാബു, ശാന്തമ്മ പയസ്, എം.കെ. രാമചന്ദ്രന്‍, അഭിലാഷ് മധു തുടങ്ങിയവരും സ്ഥലത്തത്തെി. സമരം അവസാനിപ്പിച്ച് പ്രഖ്യാപനം വന്നതോടെ ആഹ്ളാദപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.